ഇന്നും നാളെയും തണുപ്പുണ്ടാകും
ദോഹ: വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്ച കുറഞ്ഞ അന്തരീക്ഷ താപനില 14 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് വകുപ്പിന്റെ കാലാവസ്ഥ പ്രവചനം. കൂടിയ താപനില ഇന്ന് 22 ഡിഗ്രി സെൽഷ്യസായിരിക്കും.
ശനിയാഴ്ച കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസുമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് വ്യാഴാഴ്ച ശക്തമായിരുന്നു. ഇതിന്റെ ഫലമായി തണുപ്പ് വർധിച്ചു. കുറഞ്ഞ താപനില ഇന്നലെ 15 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഈയാഴ്ച അവസാനംവരെ തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. രാത്രിയിലാണ് തണുപ്പ് കൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.