Posted On
date_range Updated On
date_range ഖത്തർ: വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ ഉണ്ടാവില്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ ആദ്യഘട്ടത്തിൽ തുറന്ന പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഉണ്ടാകില്ല. പകരം ളുഹർ നമസ്കാരവും ഈ പള്ളികളിൽ വെള്ളിയാഴ്ച ഉണ്ടാകിെല്ലന്നും ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച എല്ലാവരും വീടുകളിൽ നിന്ന് ളുഹർ നമസ്കാരം നിർവഹിക്കുകയാണ് വേണ്ടത്. ഇതൊഴികെയുള്ള മറ്റ് നമസ്കാരങ്ങൾ മുൻപറഞ്ഞ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച് പള്ളികളിൽ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം പള്ളികളാണ് രാജ്യത്ത് തുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.