ദോഹ: സൗദി അറബ്യേ വിസ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യാത്രാ ഏജന്‍സികളെ ഉദ്ധരിച്ച് ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സ്കൂളുകളിലെ ശൈത്യകാല അവധിയും ഉംറ തീര്‍ഥാടകരുടെ എണ്ണം കൂടാനുള്ള കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ സൗദി അറബ്യേ പുതുക്കിയ നിയമപ്രകാരം , ഒരേ വര്‍ഷം ഒന്നിലധികം തവണ ഉംറ തീര്‍ഥാടനത്തിന് പോകുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ് നല്‍കണമായിരുന്നു. മുന്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്നിലധികം തവണ ഉംറ തീര്‍ഥാടനം നടത്തുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സൗദി വിസ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ ഈ വര്‍ഷം ആദ്യമായാണ് ഉംറക്ക് പോകുന്നതെങ്കില്‍ സാധാരണ നിരക്ക് നല്‍കിയാല്‍ മതി എന്നതായി. എന്നാല്‍ ഈ വര്‍ഷം രണ്ടാം തവണ ഉംറക്ക് പോകുന്നവര്‍ രണ്ടായിരം റിയാല്‍ അടക്കണം. ഇളവിനെ ഉംറ യാത്രികരും ട്രാവല്‍ ഏജന്‍സികളും സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ യാത്രികരായി എത്തുമെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ട്്. ഇപ്പോള്‍ ഇളവ് നല്‍കിയ പ്രകാരം, ഒരു വര്‍ഷം ആദ്യ തവണ ഉംറക്ക് പോകുന്ന ഒരു വ്യക്തിക്ക് ഏകദേശം 1,200 റിയാലാണ് വിസ ഫീസായി നല്‍കേണ്ടത്. മിഡ്ടേം പരീക്ഷയ്ക്കുശേഷമുള്ള സ്കൂള്‍ അവധിദിനങ്ങള്‍കൂടിയായതിനാല്‍ ജനുവരി 20നുശേഷമാണ് കൂടുതല്‍ ബുക്കിങ്ങും ലഭിക്കുന്നത്. ഉംറക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ഥാടക വിസ വേണം. ഖത്തറിലെ സൗദി എംബസിയില്‍ വിസ സ്റ്റാമ്പ് ചെയ്യുകയും വേണം. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, കുറഞ്ഞത് മൂന്നുമാസം കാലാവധിയുള്ള ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റിന്‍്റെ കോപ്പി എന്നിവ വിസക്കായി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.