ഈജിപത് ഗതാഗത മന്ത്രി കമാൽ അൽ വസീറും ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തിയും
ദോഹ: ഈജിപ്തിലെ പൊതുഗതാഗത മേഖലയിൽ ഏറ്റവും മികച്ച സേവനം വാഗ്ദാനം ചെയ്ത് ഖത്തറിൽനിന്നുള്ള കമ്പനിയെത്തുന്നു. രാജ്യത്തെ റോഡ്, ബസ് ഗതാഗത മേഖല നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും ഗതാഗത മന്ത്രിമാർ തമ്മിലെ ചർച്ച നടന്നതായാണ് റിപ്പോർട്ട്.കെയ്‌റോ റിങ് റോഡ് ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബി.ആർ.ടി) പദ്ധതി നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും താൽപര്യം പ്രകടിപ്പിച്ച് ഖത്തർ ആസ്ഥാനമായുള്ള ഗതാഗത കമ്പനിയാണ് രംഗത്തെത്തിയത്.
ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണിതെന്ന് ഈജിപ്ത് ടുഡേ പത്രം റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ ഗതാഗത മന്ത്രാലയവും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കു കീഴിലെ മഹാ കാപിറ്റലും ഇതുസംബന്ധിച്ച ധാരണയായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ബി.ആർ.ടി ബസ് സംവിധാനം
താഗത പദ്ധതികളിലൊന്നായ ബി.ആർ.ടി ഗ്രേറ്റർ കെയ്‌റോക്ക് ചുറ്റുമുള്ള റിങ് റോഡിൽ മെട്രോ, ബസ്, പാരാട്രാൻസിറ്റ് സംവിധാനങ്ങളുടെ വ്യാപനത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കെയ്‌റോയിൽ ഈജിപ്ത് ഗതാഗത മന്ത്രി കമാൽ അൽ വസീറുമായി ഖത്തർ ഗതാഗത വകുപ്പ് മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഈജിപതിന്റെ പരിസ്ഥിതി സൗഹൃദമായ റോഡ് ഗതാഗത സംവിധാനം കൂടിയാണ ബി.ആർ.ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.