ദോഹ: ഖത്തറും തുർക്കിയും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധത്തിൽ രണ്ട് വർഷത്തിനിടെ 78 ശ തമാനം വർധന. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപ്തി 2.4 ബില്യൻ ഡോളറും കവിഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢസൗഹൃദബന്ധമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദി പറഞ്ഞു. ഖത്തർ-തുർക്കി ഉന്നത സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞവർഷം നവംബറിൽ നടന്ന ഖത്തരി തുർക്കിഷ് ഉന്നത തന്ത്രപ്രധാന സമിതിയുടെ യോഗം ഇസ്താംബൂളിൽ വൻ വിജയമായിരുന്നു.
ഖത്തറിനെതിരായ 2017ലെ ഉപരോധത്തിൽ തുർക്കിയുടെ പിന്തുണ നിർണായകമായിരുന്നെന്നും ഹമ്മാദി വ്യക്തമാക്കി.വ്യാപാര, വാണിജ്യ പ്രതിനിധികളുടെയും ചേംബർ ഓഫ് കോമേഴ്സ്, സ്വകാര്യമേഖല പ്രതിനിധികളുടെയും പരസ്പരസന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഹമ്മാദി കൂട്ടിച്ചേർത്തു.വിദേശനിക്ഷേപത്തിന് ഏറ്റവും മികച്ച അന്തരീക്ഷമാണ് ഖത്തർ ഒരുക്കിയത്. നിരവധി മേഖലകളിൽ 100 ശതമാനം നിക്ഷേപം ഖത്തർ അനുവദിക്കുന്നുണ്ട്. വിദേശനിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങളാണ് ഉള്ളതെന്നും യോഗത്തിൽ ഹമ്മാദി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.