ദോഹ: ഖത്തർ–തുർക്കി ഉന്നതാധികാര സമിതിയുടെ നാലാമത് യോഗം ഇന്നലെ ഇസ്താംബൂളിൽ സമാപിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ എന്നിവർ അധ്യക്ഷത വഹിച്ചു.
ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധം അതിെൻറ ഉന്നതിയിലെത്തിയിരിക്കുകയാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഖത്തറിനെതിരായ ഉപരോധ സമയത്ത് തുർക്കിയെടുത്ത നിലപാടുകൾ ഒരിക്കലും ഖത്തറിനും ഖത്തർ ജനതക്കും മറക്കാൻ കഴിയില്ല. സത്യത്തിനൊപ്പമാണ് തുർക്കി നിലകൊണ്ടത്. ഇന്ന് ലോകത്തിന് മുന്നിൽ ഖത്തറായിരുന്നു സത്യമെന്ന് തെളിഞ്ഞതായും അമീർ വിശദീകരിച്ചു.
ഖത്തർ സമാധാനമാണ് ആഗ്രഹിക്കുന്നത്, സംഘർഷങ്ങളല്ല. ഏത് പ്രതിസന്ധിയിലും തുർക്കിക്കൊപ്പം ഖത്തറുണ്ടാകും. ഖത്തറിനൊപ്പം തുർക്കിയും. അമീർ വ്യക്തമാക്കി.
ഖത്തറും തുർക്കിയും തമ്മിലുള്ള നയതന്ത്രബന്ധത്തിെൻറ 45ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ബന്ധത്തിന് ആഴമേറെയാണെന്നും വിവിധ സന്ദർഭങ്ങളിലായി ഇരുരാജ്യ ങ്ങളും തമ്മിലുള്ള ബന്ധത്തിെൻറ ശക്തി ലോകം നേരിട്ടറിഞ്ഞിരിക്കുന്നുവെന്നും തുർക്കി പ്രസി ഡൻറ് ഉർദുഗാൻ പറഞ്ഞു. തുർക്കിയുടെ യഥാർഥ സുഹൃത്താണ് ഖത്തർ. ഖത്തറിനെതിരായ ഉപരോധം, തുർക്കി ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രങ്ങൾ, തുർക്കിക്കെതിരെ ഏറ്റവുമൊടുവിൽ നടന്ന കാമ്പയിൻ തുടങ്ങി സന്ദർഭങ്ങളിലെല്ലാം ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു.
പ്രിയ സഹോദരൻ ശൈഖ് തമീമുമായി നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ഏറെ ഫലം നൽകുന്നതായിരുന്നു കൂടിക്കാഴ്ചയെന്നും ഉർദുഗാൻ വ്യക്തമാക്കി. കരാറുകൾ ഒപ്പുവെച്ചുഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. അ മീർ ശൈഖ് തമീം, തുർക്കി പ്രസിഡൻറ് ഉർദുഗാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഏവിയേഷൻ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും തുർക്കിഷ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
സാംസ്കാരിക രംഗത്ത് കൂടുതൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി 2019–2020 ഖത്തർ–തുർക്കി സാംസ്കാരിക വർഷം എക്സിക്യൂട്ടിവ് േപ്രാഗ്രാം, സാംസ്കാരിക രംഗത്തെ പരിചയസമ്പത്ത് അറിവും പരസ്പരം കൈമാറുക തുടങ്ങിയ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ–തുർക്കി സർക്കാറുകൾ തമ്മിലുള്ള േപ്രാട്ടോകോൾ സഹകരണം ലക്ഷ്യം വെച്ച് കരാറിൽ ഒപ്പുവെച്ചു.
ഇലക്േട്രാണിക് യുദ്ധരംഗത്ത് സഹകരണം, പരിശീലനം , അടിയന്തര ഘട്ടങ്ങ ളിൽ സായുധ സേനാംഗങ്ങളെ കൈമാറുക എന്നിവയിലാണ് േപ്രാട്ടോകോൾ കരാർ ഒപ്പുവെച്ചത്. സ്വതന്ത്ര വ്യാപാരവും ഇ–വ്യാപാരത്തിലെ പരസ്പര സഹകരണം, നിക്ഷേപമേഖല എന്നിവയിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇരുരാജ്യങ്ങളും സാമ്പത്തിക–വാണിജ്യ കരാറിൽ ഒപ്പുവെച്ചു.അമീർ ഉർദുഗാനുമായി
കൂടിക്കാഴ്ച നടത്തി ഖത്തർ–തുർക്കി ഉന്നതാധികാര സ്ട്രാറ്റജിക് സമിതിയുടെ നാലാമത് യോഗത്തിെൻറ ഭാഗമായി ഇസ്താംബൂളിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കി പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തു.
മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പൊതു പ്രാധാന്യമുള്ള മേഖലാ, അന്തർദേശീയ വി ഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.