ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്ത ര്‍ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്ഖാതി ര്‍. അറേബ്യന്‍ പെനിന്‍സുലയിലെ മറ്റൊരു ഗോത്ര സംഘര്ഷമാെണന്നായിരു ന്നു ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം തുടങ്ങുമ്പോള്‍ ലോകത്തിലെ പലരും കരുതിയിരുന്നത്. ഖത്തറിനെതിരെ ഉപരോധം ആരംഭിച്ചവരാണ് അറേബ്യന്‍ പെനിന്‍സുലയിലെ അസ്ഥിരതക്കും കാരണമെന്ന് പെട്ടെന്നു തന്നെ ലോകം തിരിച്ചറിഞ്ഞു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാധ്യതകളില്ലാതാകുന്നതില് ലുലുവ അല്‍ഖാതിര്‍ ഖേദം പ്രകടിപ്പിച്ചു. സാധ്യതകള്‍ വളരെ നേര്‍ത്തു. ചര്‍ച്ചകള്‍ക്കുള്ള പുറം ശക്തികളുടെ ആവശ്യത്തോട് അയല്‍ക്കാര്‍ പ്രതികരിക്കുന്നില്ല. നിരവധി യുഎസ് ഉദ്യോഗസ്ഥര്‍ എല്ലാ കക്ഷികളെയും കൂടിയാലോചനക്കായി മേശയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധരാജ്യങ്ങള്‍ പ്രതികരിച്ചില്ല. തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചക്കള്‍ക്ക് സന്നദ്ധമാണെന്നും അല്‍ഖാതിര്‍ വിശദീകരിച്ചു.
ഖത്തറുമായുള്ള എല്ലാ കര–വ്യോമ അതിര്‍ത്തികളും അടച്ചതോടെ ഖത്തറിലേക്കുള്ള ഏക ഇടനാഴി ഇറാനാണ്. 90ശതമാനം ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഖത്തറിലേക്കെത്തിക്കുന്നത് ഇറാനിലൂടെയാണെന്നും ഇറാനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കവെ അവര്‍ വിശദീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് എല്ലാവരെയും ദോഹയിലെ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാനും അവിടെ നടക്കുന്ന ചര്‍ച്ചകള്‍ ശ്രവിക്കാനും ആഹ്വാനം ചെയ്യുന്നതായി അല്‍ഖാതിര്‍ പറഞ്ഞു. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഷ്കരണങ്ങളും സൗകര്യങ്ങളും നേരിട്ട് കണ്ടു മനസിലാക്കാനും സുതാര്യവും സത്യസന്ധവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആംനസ്റ്റി ഇൻറര്നാഷണലിനെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, മനുഷ്യാവകാശ ഗ്രൂപ്പുകളെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് പ്രവാസി തൊഴിലാളികളെന്ന് ഖത്തര്‍ മനസിലാക്കുന്നു. ഖത്തര്‍ നയങ്ങള്‍ മാറ്റുകയും പ്രവാസി തൊഴിലാളികളുടെ ആവശ്യങ്ങളോടു പ്രതികരിക്കുകയും ചെയ്തു.
രാജ്യത്തെ കെട്ടിപ്പെടുക്കാന്‍ സഹായിക്കുന്നവരാണ് ഇവര്‍. കുടിയേറ്റ തൊഴിലാളികളെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിെൻറ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. തുറന്നമനസ്സോടെ വിമര്‍ശനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.