ദുബൈ: ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത്, യെമൻ ഉപേക്ഷിച്ചത് ഒാഹരി വിപണിയെയും ബാധിച്ചു. ഖത്തരി ഓഹരികൾക്ക് ഏഴ് ശതമാനത്തിലധികം തകർച്ചയാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും വലിയ വീഴ്ചയാണിത്. ഖത്തർ ഓഹരി സൂചിക 7.97 ശതമാനം കുറഞ്ഞ് 9.152.21 ൽ അവസാനിച്ചു.
ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് ജനറേഷൻ സൂചിക 2.02 ശതമാനം കുറഞ്ഞ് 3,273.96ലും എത്തി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് സൂചിക 0.54 ശതമാനം ഇടിഞ്ഞ് 4,458.84 ലാണുള്ളത്.സൌദി അറേബ്യയിലെ തദാവൂൽ സൂചിക 0.52 ശതമാനം ഇടിഞ്ഞ് 6,891.61 ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.