സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ
ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശംഖ്പാൽ ഉദ്ഘാടനം നിർവഹിച്ചു. ഹമദ് ബ്ലഡ് ഡൊണേഷൻ സെന്റർ മാനേജർ സദീഖ അൽ മഹമൂദി ബ്ലഡ് ബാങ്ക് സേവനങ്ങളെയും രക്തദാനത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ചു.
സംസ്കൃതി ബിൻ ഒമ്രാൻ യൂനിറ്റ് പ്രസിഡന്റ് ജിതിൻ ചക്കോത്ത് അധ്യക്ഷതവഹിച്ചു. സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ഡോക്ടർ കുട്ടീസ് മെഡിക്കൽ സെന്റർ പ്രതിനിധി ഡോ. ഗോപാൽ ശങ്കർ, ഹരീഷ് വലിയേടത്ത്, സംസ്കൃതി സാമൂഹിക സേവന വിഭാഗം കൺവീനർ ഒ.കെ. സന്തോഷ്, സംസ്കൃതി കേന്ദ്ര കമ്മിറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സംസ്കൃതി യൂനിറ്റ് സെക്രട്ടറി വി.കെ. രാജു സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഇതിയാസ് ബിബിൻ നന്ദിയും പറഞ്ഞു. സ്ത്രീകളടക്കം 150ഓളം അംഗങ്ങളാണ് രക്തം ദാനം ചെയ്തത്. ക്യാമ്പിൽ കുട്ടീസ് മെഡിക്കൽസ് സെന്ററിന്റെ സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, മെഡിക്കൽ സേവനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.