ഖത്തർ ഉപരോധം: പരിഹാര കരാർ ഉടൻ -സൗദി

ദോഹ: മൂന്ന്​ വർഷത്തിലധികമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന്​​​ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വെള്ളിയാഴ്​ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങൾക്കും തൃപ്​തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ കഴിയുമെന്ന്​ ശുഭാപ്​തി വിശ്വാസമുണ്ട്​. ഞങ്ങൾ അവസാന കരാറി​ന്​ തൊട്ടടുത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാ​ര്യം 'അൽജസീറ'യും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

എന്നാൽ ബഹ്​​ൈറൻ, ഈജിപ്​ത്​, യു.എ.ഇ രാജ്യങ്ങൾ ഇതുസംബന്ധിച്ച്​ ഒരു സൂചനയും നൽകിയിട്ടില്ല. ഗൾഫ്​പ്രതിസന്ധി പരിഹാരത്തിന്​ ഫലപ്രാപ്​തിയുള്ള ചർച്ചകളാണ്​ നടക്കുന്നതെന്ന കുവൈത്തിൻെറ പ്രസ്​താവന വന്നശേഷമാണ്​ പ്രിൻസ്​ ഫൈസലിൻെറ വാക്കുകൾ എന്നത്​ ശ്രദ്ധേയമാണ്​.

യു.എസ്​ പ്രസിഡൻറിൻെറ ഉപദേശകൻ ജാരദ്​ കുഷ്​നറിൻെറ ജി.സി.സി സന്ദർശനത്തോടനുബന്ധിച്ചാണ്​ പുതിയ പ്രസ്​താവനകൾ വന്നിരിക്കുന്നത്​. ചർച്ചകളും ശ്രമങ്ങളും നല്ല രീതിയിൽ പുരോഗമിക്കുന്നതായി കുവൈത്ത്​ വിദേശകാര്യമന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ അൽ സബാഹ്​ പറഞ്ഞിരുന്നു.

ഇക്കാര്യം ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ ദുറഹ്​മാൻ ആൽഥാനിയും ശരിവെച്ചു. നിർണായകമായ ചുവടുവെപ്പാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്​താവുമായ ലുൽവ അൽഖാതിറും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.