ദോഹ: ഉപരോധം തുടരുന്ന സാഹചര്യത്തിലും ഖത്തർ സാമ്പത്തിക സമൃദ്ധിയിൽ തന്നെയാണെന്ന് ഖത്തറിലെ ജപ്പാൻ അംബാസഡർ ശീശ്ത്സി ഒത്സോക്കാ അഭിപ്രായപ്പെട്ടു. അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തെ മറികടക്കാൻ ഖത്തറിെൻറ തന്ത്രപരമായ നീക്കങ്ങളാണ് സഹായിച്ചത്. അത് കൊണ്ട് തന്നെ എല്ലാ പ്രതിസന്ധികളെയും അതീജീവിക്കാൻ ഖത്തറിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2022 ദോഹ ലോകകപ്പ് വിജയിപ്പിക്കുന്നതിന് ജപ്പാെൻറ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് ജപ്പാൻ അംബാസഡർ ഉറപ്പ് നൽകി. ജപ്പാൻ ചക്രവർത്തിയുടെ എൺപത്തഞ്ചാമത് ജൻമ ദിനവുമായി ബന്ധപ്പെട്ട് എംബസിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ വിദേശികൾക്ക് വേണ്ടി പരിഷ്ക്കരിച്ച നിയമങ്ങൾ കൊണ്ടുവന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പോയ വർഷം തൊണ്ണൂറായിരം ജപ്പാൻ പൗരൻമാർ ദോഹയിൽ വിനോദസഞ്ചാരികളായി എത്തിതതായി അംബാസഡർ വ്യക്തമാക്കി. നിലവിൽ ആയിരം ജപ്പാൻ പൗരൻമാരാണ് ഖത്തറിൽ തൊഴിലെടുക്കുന്നത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തി വരുന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് ജപ്പാെൻറ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധി എത്രയും വേഗം അവസാനിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. ഉപരോധ ഘട്ടത്തിൽ ഖത്തർ സ്വീകരിച്ച നിലപാടിനെ താൻ ഏറെ അംഗീകരിക്കുന്നു. തുറന്ന ചർച്ചക്ക് തയ്യാറാണെന്ന നിലപാട് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജപ്പാനിൽ നിന്ന് ഖത്തർ 11.6 ബില്യൻ ഡോളറിനുള്ള ചരക്കുകളാണ് ഇറക്കുമതി ചെയ്തത്. സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തിൽ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി ദുരൂഹത നീങ്ങണമെന്നാണ് ജപ്പാൻ ആഗ്രഹിക്കുന്നതെന്നും ജപ്പാൻ അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.