ദോഹ: ബ്യൂട്ടീഷ്യനായ സ്ത്രീ വീട്ടിൽ കയറി മില്യൻ റിയാലും ഒരു കിലോ സ്വർണവും മോഷ്ടിച്ചു. വീടുകളിൽ ഉപഭോക്താവിെൻറ പ്രത്യേക ആവശ്യപ്രകാരം എത്തുകയും ബ്യൂട്ടീ പാർലറുകളുമായി ബന്ധപ്പെട്ട സേവനം ചെയ്ത് നൽകിയിരുന്ന യുവതിയാണ് വൻ കവർച്ച നടത്തിയത്. പോലീസ് നടത്തിയ തെരച്ചിലിൽ തൊണ്ടി മുതൽ പിടിച്ചെടുത്തിട്ടുണ്ട്.
നിരവധി തവണ ഈ ജീവനക്കാരി പരാതിക്കാരിയുടെ വീട്ടിൽ മൈലാഞ്ചി ഇടുന്നതടക്കമുള്ള ജോലിയുമായി എത്തിയിട്ടുണ്ട്. വീട്ടിനകം പരിചിതമായ ജീവനക്കാരി തന്തത്തിൽ വീട്ടിലെ സ്വർണവും പണവും സുക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്തിയതിന് ശേഷം അടുത്ത തവണ തെൻറ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ മറന്ന് പോയതെന്നും പറഞ്ഞ് വീട്ടുടമ വീട്ടിലില്ലാത്ത സന്ദർഭം നോക്കി അകത്ത് കയറി മോഷണം നടത്തിയെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിചാരണ കോടതിയിൽ നടക്കാനിരിക്കുന്നേയുള്ളൂ. മോഷ്ടിച്ച മുതലുമായി താമസ സ്ഥലത്തെത്തിയ യുവതി പുറത്ത് നിന്ന് നേരത്തെ ചട്ടം കെട്ടിത് പ്രകാരമുള്ള വ്യക്തിക്ക് കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.