പൈ​ല​റ്റു​മാ​രെ ത​ട​ഞ്ഞു​വെ​ച്ചെ​ന്ന ഇ​റാ​ൻ വാ​ദം ത​ള്ളി ഖ​ത്ത​ർ

ദോ​ഹ: ഇ​റാ​നി​യ​ൻ പൈ​ല​റ്റു​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ഇ​റാ​ൻ വാ​ദം പൂ​ർ​ണ്ണ​മാ​യും ത​ള്ളി ഖ​ത്ത​ർ. പൈ​ല​റ്റു​മാ​ർ ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ൽ ഇ​ല്ലെ​ന്നും ഇ​റാ​ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പു​റ​ത്തു​വ​രു​ന്ന ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഖ​ത്ത​റി​ന്റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ഇ​റാ​ന്റെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. ല​ക്ഷ്യ​സ്ഥാ​ന​ത്തി​ന്റെ സ​ഞ്ചാ​ര​പ​ഥം സ്ഥി​രീ​ക​രി​ച്ചും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചും പൈ​ല​റ്റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി.

ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ന്നു​ത​ന്നെ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ശേ​ഷം കാ​ണാ​താ​യ പൈ​ല​റ്റു​മാ​ർ​ക്കു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മി​ക​ച്ച വൈ​ദ​ഗ്ധ്യ​മു​ള്ള ഖ​ത്ത​റി​ന്റെ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീം ​രം​ഗ​ത്തി​റ​ങ്ങി​. തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ ഒ​രു പൈ​ല​റ്റി​ന്റെ ഭൗ​തി​കാ​വ​ശി​ഷ്ടം കൈ​മാ​റാ​ൻ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് ഇ​റാ​ൻ അ​ധി​കൃ​ത​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, തി​ര​ച്ചി​ൽ -ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഇ​റാ​നി​യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ഖ​ത്ത​റി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഇ​തി​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Qatar rejects Iran's claim of detaining pilots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.