ഐ.​സി.​ബി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഐ.​സി.​ബി.​എ​ഫ് ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ്

ദോ​ഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാ​മ​ത് ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 105ല​ധി​കം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ്ലേ​റ്റ്‌​ലെ​റ്റ് ദാ​നം ചെ​യ്തു. പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന​ത്തി​ന്റെ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും കൂ​ടു​ത​ൽ പേ​രെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഐ.​സി.​ബി​എ​ഫ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ൻ​സ​ർ ചി​കി​ത്സ, അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ, പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ​ക​ൾ, ര​ക്ത​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്നു​ള്ള ഗു​രു​ത​ര പ​രി​ക്കു​ക​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് ആ​രം​ഭി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​വും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഐ.​സി.​ബി.​എ​ഫിന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​വൈ​ഭ​വ് ത​ണ്ഡാ​ലെ അ​ഭി​ന​ന്ദി​ച്ചു.

ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​വ​രു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യ്ക്കും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​നും വി​ശി​ഷ്ടാ​തി​ഥി​യും ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​ർ മേ​ധാ​വി​യു​മാ​യ ഡോ. ​സ​ലൂ​വ എം. ​ഹ്മി​സി ന​ന്ദി അ​റി​യി​ച്ചു. ഡോ. ​സ​ലൂ​വ എം. ​ഹ്മി​സി, ഖ​ത്ത​ർ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​ർ ഓ​പ​റേ​ഷ​ൻ​സ് ഇ​ൻ-​ചാ​ർ​ജ് മ​നാ​ൽ ഇ​സ്മാ​യി​ൽ അ​ൽ അ​ഹ​മ്മ​ദും ചേ​ർ​ന്ന് ഐ.​സി.​ബി.​എ​ഫി​ന് മെ​മ​ന്റോ​യും അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.

ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ.​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ന്ത​നു ദേ​ശ്‌​പാ​ണ്ഡെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്റ് സി​തേ​ന്ദു പ​ൽ, വി​വി​ധ അ​പെ​ക്സ് സം​ഘ​ട​ന​ക​ളു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഐ.​സി.​ബി.​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ന്ന വി​വി​ധ ക​മ്മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, പ്ര​മു​ഖ ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ.​സി.​ബി.​എ​ഫ് ഹെ​ഡ് ഓ​ഫ് മെ​ഡി​ക്ക​ൽ വി​ങ് മി​നി സി​ബി ന​ന്ദി പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ് പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, മ​ണി ഭാ​ര​തി, നീ​ലാം​ബ​രി, അ​മ​ർ വീ​ർ സി​ങ്, ശ​ങ്ക​ർ ഗൗ​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ICBF Blood Platelet Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.