പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റിെ​ൻ​റ ഐ​പാ​ഡു​ക​ൾ

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ കേ​ന്ദ്ര​ത്തി​ലെ (ക​മ്മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെ​ൻ​റ​ർ) ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലേ​ക്ക് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി ഐ​പാ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പേ​ഷ്യ​ൻ​സ്​ സ​പ്പോ​ർ​ട്ട് ഫ​ണ്ടി​ന് കീ​ഴി​ലാ​ണ് ഐ​പാ​ഡു​ക​ൾ ന​ൽ​കി​യ​ത്. ക​മ്മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെ​ൻ​റ​ർ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗം ത​ല​വ​ൻ ഇ​ബ്റാ​ഹിം മ​ർ​ഹൂ​മി​ന് ക്യു ​ആ​ർ സി ​എ​സ്​ ഐ​പാ​ഡു​ക​ൾ കൈ​മാ​റി. 10 ഐ​പാ​ഡു​ക​ളാ​ണ് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യി​ലേ​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഏ​ഴ് ക​മ്പ്യൂ​ട്ട​റും ന​ൽ​കി​യി​രു​ന്നു. ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് പ്രാ​ദേ​ശി​ക വി​ക​സ​ന വി​ഭാ​ഗം മേ​ധാ​വി മു​ന ഫാ​ദി​ൽ അ​ൽ സു​ലൈ​തി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മാ​സ​ത്തി​ൽ ശ​രാ​ശ​രി 60 രോ​ഗി​ക​ൾ​ക്ക് ഐ​പാ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് മു​ന ഫാ​ദി​ൽ അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.
Tags:    
News Summary - qatar red cresent ipad-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.