അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങൾ; ഖത്തർ രണ്ടാമത്

ദോ​ഹ: അ​ഴി​മ​തി കു​റ​ഞ്ഞ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​റി​ന് ര​ണ്ടാം സ്ഥാ​നം. ട്രാ​ൻ​സ്‌​പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ 2022ലെ ​ക​റ​പ്ഷ​ൻ പെ​ർ​സെ​പ്ഷ​ൻ​സ് ഇ​ൻ​ഡ​ക്‌​സി​ൽ (സി.​പി.​ഐ) അ​റ​ബ് ലോ​ക​ത്ത് ഖ​ത്ത​ർ ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ൻ​ഡ​ക്സി​ലെ ത​ങ്ങ​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ സ്‌​കോ​ർ (100ൽ 58) ​ആ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​തെ​ങ്കി​ലും ഖ​ത്ത​റി​ന് ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യി. 2015ൽ ​ഇ​ൻ​ഡ​ക്‌​സി​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്‌​കോ​റാ​യ 71ൽ ​ഖ​ത്ത​ർ എ​ത്തി​യി​രു​ന്നു. 2021ൽ 63 ​ആ​യി​രു​ന്നു ഖ​ത്ത​റി​ന്റെ സ്കോ​ർ.

സി.​പി.​ഐ സ്‌​കോ​ർ 67 നേ​ടി യു.​എ.​ഇ​യാ​ണ് അ​റ​ബ് ലോ​ക​ത്ത് അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ. 2021ൽ 69 ​ആ​യി​രു​ന്നു യു.​എ.​ഇ​യു​ടെ സ്കോ​ർ. യു​ദ്ധം ഉ​ല​ച്ചു​ക​ള​ഞ്ഞ ലി​ബി​യ (സ്കോ​ർ 17), യെ​മ​ൻ (16), സി​റി​യ (13) എ​ന്നി​വ​യാ​ണ് ഇ​ൻ​ഡ​ക്സി​ൽ ഏ​റ്റ​വും അ​ഴി​മ​തി നി​റ​ഞ്ഞ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ കു​വൈ​ത്ത് -42, സൗ​ദി അ​റേ​ബ്യ -51, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ -44 എ​ന്നി​ങ്ങ​നെ​യാ​ണ് റാ​ങ്കി​ങ്.

ഒ​രു രാ​ജ്യ​ത്തി​ന്റെ പൊ​തു​മേ​ഖ​ലാ അ​ഴി​മ​തി​യു​ടെ ത​ലം പ​രി​ശോ​ധി​ക്കു​ന്ന​ത് സ്‌​കോ​ർ 0-100 സ്കെ​യി​ലി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടു​ത​ൽ സ്കോ​ർ നേ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ അ​ഴി​മ​തി കു​റ​വാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

സൂ​ചി​ക​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ഴു​ള്ള സ്ഥാ​ന​മാ​ണ് ഒ​രു രാ​ജ്യ​ത്തി​ന്റെ റാ​ങ്ക്. സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം മാ​റു​ക​യാ​ണെ​ങ്കി​ൽ റാ​ങ്കു​ക​ളും മാ​റാം. അ​തി​നാ​ൽ, രാ​ജ്യ​ത്തി​ന്റെ അ​ഴി​മ​തി​യു​ടെ തോ​ത് സൂ​ചി​പ്പി​ക്കു​ന്ന സ്കോ​ർ ആ​ണ് റാ​ങ്കി​നേ​ക്കാ​ൾ പ്ര​ധാ​ന​മെ​ന്ന് ട്രാ​ൻ​സ്‌​പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ‘അ​ഴി​മ​തി, സം​ഘ​ർ​ഷം, സു​ര​ക്ഷ എ​ന്നി​വ ആ​ഴ​ത്തി​ൽ കെ​ട്ടു​പി​ണ​ഞ്ഞി​രി​ക്കു​ന്നു.

മി​ഡി​ൽ ഈ​സ്റ്റി​ലും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലും ഈ ​കെ​ട്ടു​പാ​ടു​ക​ൾ കൂ​ടു​ത​ൽ പ്ര​ക​ട​മാ​ണ്. ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക പ്ര​കാ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മാ​ധാ​നം കു​റ​ഞ്ഞ പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ, അ​ഴി​മ​തി​യും അ​ക്ര​മ​വും പ​ര​സ്പ​രം ഇ​ന്ധ​ന​മാ​വു​ന്നു​വെ​ന്ന​തി​ന് ഇ​വി​ടം ഉ​ദാ​ഹ​ര​ണ​മാ​യെ​ടു​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

നം​ബി​യോ ക്രൈം ​ഇ​ൻ​ഡ​ക്‌​സ് പ്ര​കാ​രം ഖ​ത്ത​റി​ന് ഈ​യി​ടെ ലോ​ക​ത്തി​ലെ ‘സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു’​ടെ ലി​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു. ദോ​ഹ ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യും പ​ട്ടി​ക​യി​ൽ മി​ക​വു​കാ​ട്ടി.ട്രാ​ൻ​സ്‌​പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ ഈ ​വ​ർ​ഷ​ത്തെ മൊ​ത്തം സൂ​ചി​ക​യി​ൽ 90 പോ​യ​ന്റു​മാ​യി ഡെ​ന്മാ​ർ​ക്ക് ആ​ണ് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 87 പോ​യ​ന്റ് വീ​ത​മു​ള്ള ഫി​ൻ​ല​ൻ​ഡും ന്യൂ​സി​ല​ൻ​ഡും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. നോ​ർ​വേ (84), സിം​ഗ​പ്പൂ​ർ (83), സ്വീ​ഡ​ൻ (83), സ്വി​റ്റ്സ​ർ​ല​ൻ​ഡ് (82), നെ​ത​ർ​ല​ൻ​ഡ്സ് (80), ജ​ർ​മ​നി (79), അ​യ​ർ​ല​ൻ​ഡ് (77) എ​ന്നി​വ​യാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ.

40 പോ​യ​ന്റു​മാ​യി ഇ​ന്ത്യ ലി​സ്റ്റി​ൽ 85-ാം റാ​ങ്കി​ലാ​ണു​ള്ള​ത്. സം​ഘ​ർ​ഷ ബാ​ധി​ത രാ​ജ്യ​ങ്ങ​ളാ​യ സൊ​മാ​ലി​യ​യും ദ​ക്ഷി​ണ സു​ഡാ​നും സി​റി​യ​യു​മാ​ണ് യ​ഥാ​ക്ര​മം 12, 13, 13 പോ​യ​ന്റു​മാ​യി സൂ​ചി​ക​യു​ടെ ഏ​റ്റ​വും താ​ഴെ​യു​ള്ള​ത്. വെ​നി​സ്വേ​ല (14), യ​മ​ൻ (16), ലി​ബി​യ (17), ഉ​ത്ത​ര കൊ​റി​യ (17), ഹെ​യ്തി (17), ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ (17), ബു​റു​ണ്ടി (17) എ​ന്നി​വ​യാ​ണ് അ​വ​സാ​ന പ​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ. 

Tags:    
News Summary - Qatar ranked second least corrupt country in Arab world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT