കുത്തഴിഞ്ഞ ലൈംഗികതക്കെതിരെ ബോധവത്​കരണം അനിവാര്യം -ക്യു.കെ.​െഎ.സി

ദോഹ: മഹത്തായ പാരമ്പര്യവും സംസ്കാരവുമുള്ള ഇന്ത്യയുടെ സദാചാര പൈതൃകത്തിനെതിരായി സ്വവർഗ രതിക്കും വിവാഹേതര ലൈംഗിക ബന്ധങ്ങൾക്കും അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധികൾ ആശങ്കാജനകവും വേദനയുണ്ടാക്കുന്നതുമാണെന്ന്​ ഖത്തർ കേരള ഇസ്‌ലാഹി സ​​െൻറർ (ക്യു.കെ.​െഎ.സി) കൗൺസിൽ യോഗം. ഇൗ സാഹചര്യത്തിൽ കുത്തഴിഞ്ഞ ലൈംഗികതക്കെതിരെ ജനങ്ങളെ ബോധവത്​കരിക്കൽ നിവാര്യമായിരിക്കുകയുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ലോകത്തെ വിവിധ രാജ്യങ്ങളെ സാംസ്കാരിക അധോഗതിയിലേക്ക് നയിച്ച സ്വവർഗാനുരാഗികളുടെ രതിയും വിവാഹവുമെല്ലാം ഇന്ത്യയുടെ സാംസ്കാരിക മണ്ണിൽ നിയമവിധേയമാവുന്ന പശ്ചാത്തലത്തെ ഭീതിയോടെയാണ് മഹാഭൂരിപക്ഷം ജനങ്ങളും നോക്കിക്കാണുന്നത്. ലൈംഗികതയെ ക്കുറിച്ചുള്ള ഇസ്​ലാമിക കാഴ്ചപ്പാടുകളും നിലപാടുകളും അതിർവരമ്പുകളും പുതുതലമുറക്ക് സ്വായത്തമാക്കാനുള്ള അവസരം നാം സൃഷ്​ടിക്കേണ്ടതുണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു. ഉമർ ഫൈസി അധ്യക്ഷത വഹിച്ചു. ഉമർ സ്വലാഹി, മുജീബ് റഹ്‌മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.