മലപ്പുറത്തി​െൻറ 50ാം വാർഷികം ആഘോഷിച്ചു

ദോഹ: മലപ്പുറം ജില്ലാ മുസ്​ലിം വെൽഫെയർ അസോസിയേഷൻ (മംവാഖ്) നേതൃത്വത്തിൽ മലപ്പുറം ജില്ലയുടെ 50ാം വാർഷികം ആഘോഷിച്ചു. ജില്ലാ പിറവിയാഘോഷം എന്ന പേരിൽ നടന്ന പരിപാടിയിൽ മലപ്പുറത്തി​​​െൻറ ചരിത്രം, സംസ്​കാരം, സൗഹാർദം, വിവിധ മേഖലകളിലെ വളർച്ച, സാമ്പത്തിക മുന്നേറ്റം എന്നീ വിഷയങ്ങളിലുള്ള പ്രശ്​നോത്തരിയും സെമിനാറും നടന്നു.

ജില്ലയുടെ കലാസാംസ്​കാരിക മു​േനറ്റം, പ്രവാസം, പരിസ്​ഥിതി, വനിതാതൊഴിലവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ എം.ടി. നിലമ്പൂർ, അബ്​ദുൽ റഉൗഫ്​ കൊണ്ടോട്ടി, നസീഹ മജീദ്​, കോയ കൊണ്ടോട്ടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി മൂസക്കുട്ടി ഒളകര, പി.എം. അസ്​ഹറലി, ഹൈദരലി കവരോഡി എന്നിവർ അടങ്ങിയ പ്രസീഡിയം സെമിനാർ നിയന്ത്രിച്ചു. ആക്​ടിങ്ങ്​ ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ മോഡറേറ്ററായിരുന്നു. പ്രശ്​നോത്തരി സുഹൈൽ ശാന്തപുരവും അക്​ബർ വേങ്ങശ്ശേരിയും നയിച്ചു. വാഴക്കാട്​ അസോസിയേഷൻ, നിലമ്പൂർ കൂട്ടം, കൾച്ചറൽ ഫോറം മലപ്പുറം എന്നിവ ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനങ്ങൾ നേടി.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.