ആദ്യ ‘മെയ്​ഡ്​ ഇൻ ഖത്തർ’ സ്​മാർട്ട്​ സബ്​സ്​റ്റേഷൻ തുറന്നു

ദോഹ: അകലെ നിന്ന്​ നിയന്ത്രിക്കാൻ കഴിയുന്ന ആദ്യ സ്​മാർട്ട്​ പവർ സബ്​സ​്​റ്റേഷൻ ഇലക്​ട്രിസിറ്റി ആൻറ്​ വാട്ടർ കോർപറേഷൻ (കഹ്​റമാ) തുറന്നു. ഖത്തർ എഞ്ചനീയർമാരാണ്​ ഇൗ പവർ സ്​​േറ്റഷ​​​െൻറ എല്ലാ നിർമാണ പ്രവൃത്തികളും നടത്തിയത്​. അൽവക്​റ റോഡിലെ ബർവ വില്ലേജിലാണ്​ സബ്​സ്​റ്റേഷൻ തുറന്നത്​. കഹ്​റമയുടെ പ്രധാനകൺട്രോൾ റൂമുമായാണ്​ പുതിയ സബ്​സ്​റ്റേഷൻ ബന്ധിപ്പിച്ചിരിക്കുന്നത്​. ഇവിടെ നിന്ന്​ ത​െന്ന തീപിടുത്തം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സബ്​സ്​റ്റേഷൻ പെ​െട്ടന്ന്​ പ്രവർത്തനരഹിതമാക്കാൻ കഴിയും.

ഒാപറേറ്ററുടെ സഹായം ഇല്ലാതെ തന്നെ കഹ്​റമയുടെ കൺ​ട്രോൾ റൂമിലിരുന്ന്​ ഇത്​ മിനുട്ടുകൾക്കകം ചെയ്യാനാകുമെന്നതാണ്​ പുതിയ സബ്​സ്​റ്റേഷ​​​െൻറ ഏറ്റവും വലിയ പ്രത്യേകതയെന്ന്​ കഹ്​റമയിലെ ഇലക്​ട്രിക്കൽ നെറ്റ്​വർക്​സ്​ അനാലിസിസിലെ ഫസ്​റ്റ്​ എഞ്ചിനീയർ മി അൽ നാസർ പറഞ്ഞു. അടുത്തിടെ നിർമിക്കാൻ പദ്ധതിയിട്ട 31 സബ്​സ്​റ്റേഷനുകളിലെ പ്രധാന​െപ്പട്ടതാണ്​ ബർവ വില്ലേജിൽ ഇന്നലെ ഉദ്​ഘാടനം ചെയ്​തത്​.


രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ വൈദ്യുതി എത്തിക്കാനാണ്​ ആകെ 31 സ്​റ്റേഷനുകൾ നിർമിക്കുന്നത്​. 2022 ലോകകപ്പി​​​െൻറ സ്​റ്റേഡിയങ്ങളിലേക്ക്​ ​ൈവദ്യുതി എത്തിക്കുകയും​ ഇൗ സ്​റ്റേഷനിലൂ​െടയാണ്​. അടുത്ത വർഷം അവസാനത്തോ​െട തന്നെ എല്ലാ സ്​റ്റേഷനുകളും പൂർത്തിയാകും.
ബർവ വില്ലേജിൽ ഉദ്​ഘാടനം ചെയ്​ത പുതിയ സ്​മാർട്ട്​ സബ്​സ്​റ്റേഷ​​​െൻറ എല്ലാ തലത്തിലുള്ള പണികളും ചെയ്​തത്​ ഖത്തരി എഞ്ചിനീയർമാരാണ്​. ഡിസൈൻ, സ്​ഥാപിക്കൽ, നിർമാണം, പ്രവർത്തനം തുടങ്ങിയ ഒരു ഘട്ടത്തിലും വിദേശ കരാറുകാരു​െട സഹായം സ്വീകരിച്ചിട്ടില്ല.


ഇത്തരത്തിലുള്ള രാജ്യ​െത്ത ആദ്യസബ്​സ്​റ്റേഷനാണ്​ ബർവ വില്ലേജിലേത്​. എല്ലാ അന്താരാഷ്​ട്ര മാനദണ്ഡങ്ങളും പാലിച്ചാണ്​ ഇത്​ പൂർത്തിയാക്കിയത്​. സബ്​സ്​റ്റേഷൻ പ്രവർത്തിപ്പിക്കാനായി ആരും ഇതിന്​ ഉള്ളിൽ വേണ്ടതില്ല. കഹ്​റമയു​െട കൺട്രോൾ റൂമിൽ നിന്ന്​ വിദഗ്​ധ ടെക്​നീഷ്യൻമാരു​െട സംഘമാണ്​ പുതിയ സ്​മാർട്ട്​ സബ്​സ്​റ്റേഷ​​​െൻറ കാര്യങ്ങൾ നിയന്ത്രിക്കുക. അടിയന്തര സാഹചര്യത്തിൽ 60 സെകൻഡിനുള്ളിൽ ത​െന്ന സബ്​സ്​റ്റേഷ​​​െൻറ പ്രവർത്തനം നിർത്താൻ സാധ്യമാകും.


ബർവ വില്ലേജിലെ പുതിയ കോംപ്ലക്​സിലേക്ക്​ ഇൗ സബ്​സ്​റ്റേഷനിൽ നിന്നാണ്​ വൈദ്യുതി നൽകുക. നിർമിക്കാൻ ലക്ഷ്യമിടുന്ന മറ്റ്​ സ്​മാർട്ട്​്​്​സ്​റ്റേഷനുകളിൽ നിന്ന്​ കതാറ കൾച്ചറൽ വില്ലേജ്​, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ, വിവിധ ഭാഗങ്ങളിലുള്ള ഹൗസിങ്​ യൂനിറ്റുകൾ എന്നിവിടങ്ങളിലേക്കൊ​െക്ക വൈദ്യുതി നൽകുമെന്നും മി അൽനാസർ പറഞ്ഞു. സാധാരണ സബ്​സ്​റ്റേഷനുകളുടെ മൊത്തം ചെലവി​​​െൻറ 20 ശതമാനം അധികം തുകയാണ്​ സ്​മാർട്ട്​് സബ്​സ്​റ്റേഷ​​​െൻറ നിർമാണത്തിന്​ വരുന്ന നിർമാണ ചെലവ്​. പ്രവർത്തിപ്പിക്കാൻ പ്രത്യേക ആളുകൾ സബ്​സ്​റ്റേഷന്​ ഉള്ളിൽ ആവശ്യമില്ലാത്തിനാൽ ആ രൂപത്തിലുള്ള ചെലവുകൾ കുറയുകയും ചെയ്യും.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.