ദോഹ: ഖത്തറിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗവ്യാപനം തടയുന്നതിലും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷ (പി.എച്ച്.സി.സി)െൻറ ൈഡ്രവ് ത്രൂ കോവിഡ് പരിശോധന ഹബ്ബുകൾ ശ്ലാഘനീയ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. മൂന്ന് ൈഡ്രവ് ത്രൂ പരിശോധന കേന്ദ്രങ്ങൾക്കു പുറമേ നാലാമത് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നേരേത്ത കോവിഡ് രോഗം കണ്ടെത്തുന്നതിനാൽ രോഗത്തിെൻറ ആരംഭാവസ്ഥയിൽ മികച്ച ചികിത്സ നൽകാൻ സാധിക്കുന്നത് രോഗവ്യാപനം തടയുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. രോഗവ്യാപനസാധ്യതയുള്ളവരെ പ്രത്യേകം പരിശോധന കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ച് രോഗം കണ്ടെത്തുകയും നേരേത്ത ചികിത്സ നൽകുകയും ചെയ്യുന്നത് കോവിഡിനെ നിയന്ത്രിക്കുന്നതിൽ നിർണായകമായെന്നും മന്ത്രി പറഞ്ഞു. ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായി ഖത്തർ മാറിയതിനു പിന്നിലും ഇത് നിർണായക പങ്ക് വഹിച്ചു. ൈഡ്രവ് ത്രൂ പരിശോധന കേന്ദ്രങ്ങളിൽനിന്ന് ക്ഷണം ലഭിച്ചാലുടൻ സ്രവം നൽകാൻ ആളുകൾ കേന്ദ്രങ്ങളിലെത്തണം. ക്ഷണം ലഭിച്ചവരെല്ലാവരും പരിശോധനക്ക് വിധേയമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കുന്നതാണ് നല്ലത്.
എല്ലാവരും സുരക്ഷ ഉറപ്പുവരുത്തണം, ശാരീരിക അകലം പാലിക്കണം, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ നിരന്തരം കഴുകി വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുക. ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് മേയ് 31നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക മേൽനോട്ടത്തിൽ പി.എച്ച്.സി.സിയുടെ അൽ വഅബ്, തുമാമ, ലെഅബൈബ് ഹെൽത്ത് സെൻററുകളിൽ ൈഡ്രവ് ത്രൂ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചത്. മുമ്പ് അൽ വഅബ് ഹെൽത്ത് സെൻറർ സന്ദർശിച്ച ആരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരിക്ക് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൽ മലിക് ൈഡ്രവ് ത്രൂ പരിശോധന കേന്ദ്രങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകിയിരുന്നു. പി.എച്ച്.സി.സിയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. മൂന്നു കേന്ദ്രങ്ങളിലായി ഇതുവരെ 14,236 പേർക്ക് ക്ഷണമയച്ചതിൽ 10,679 പേരുടെ സ്രവങ്ങളാണ് കോവിഡ് പരിശോധനക്കായി ശേഖരിച്ചത്. തെരഞ്ഞെടുത്തവരുടെ മൊബൈലിലേക്ക് ൈഡ്രവ് ത്രൂ ടെസ്റ്റിൽ പങ്കെടുക്കാൻ പി.എച്ച്.സി.സി അധികൃതർ എസ്.എം.എസ് അയക്കുന്നതോടെയാണ് നടപടികൾക്ക് തുടക്കമാകുക. എസ്.എം.എസ് ലഭിക്കുന്നതോടെ ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
ഇത് സ്ഥിരീകരിച്ച് പി.എച്ച്.സി.സി ടെസ്റ്റിന് ഹാജരാകേണ്ട കേന്ദ്രവും സമയവും അറിയിക്കും. അധികൃതരുടെ നിർദേശപ്രകാരം സ്വന്തം വാഹനത്തിൽ നിർണിത ടെസ്റ്റിങ് ഹെൽത്ത് സെൻററിലെത്തി ആരോഗ്യ പ്രവർത്തകർ നൽകുന്ന ചോദ്യാവലി വാഹനത്തിലിരുന്ന് പൂരിപ്പിച്ച് നൽകണം. പിന്നീട് വ്യക്തിയുടെ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സ്രവം എടുത്ത് പരിശോധനക്കയക്കും. പരിശോധനയുടെ ഫലം പിന്നീട് എസ്.എം.എസ് അയക്കും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവർ ഫലം വരുന്നതുവരെ സമ്പർക്കവിലക്കിൽ വീട്ടിൽ കഴിയേണ്ടിവരും. ൈഡ്രവ് ത്രൂ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാലല്ലാതെ അവരുടെ ഇഹ്തിറാസ് ആപ്പിൽ നിറം മാറില്ല. ടെസ്റ്റിന് വിധേയമാകുന്നതുകൊണ്ടുമാത്രം ഒരാളുടെ ആപ്പിൽ ചാരനിറം വരില്ല. ഇത്തരത്തിൽ ആളുകൾക്ക് സംശയമുള്ളതിനാലാണ് കഴിഞ്ഞമാസം അധികൃതർ വിശദീകരണക്കുറിപ്പ് ഇറക്കിയത്. രോഗം സ്ഥിരീകരിച്ചാൽ മാത്രമേ ആപ്പിൽ നിറം മാറുകയുള്ളൂ.
പി.എച്ച്.സി.സിക്കു കീഴിൽ നടക്കുന്ന ൈഡ്രവ് ത്രൂ പരിശോധനക്ക് വിധേയമാകുന്നവരിൽ ഇഹ്തിറാസ് ആപ്പിെൻറ നിറം പച്ചയിൽനിന്ന് ചാരനിറമാകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. പരിശോധനഫലം വരുന്നതുവരെ ഇപ്രകാരം സംഭവിക്കുകയില്ല. ഇഹ്തിറാസിലെ സ്റ്റാറ്റസിലെ നിറം പരിശോധനഫലവുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.