ഖത്തറിൽ പെേട്രാൾ, ഡീസൽ വിലയിൽ വർധനവ്

ദോഹ: ജൂലൈ മാസത്തെ പെേട്രാൾ, ഡീസൽ വില ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. പ്രീമിയം, സൂപ്പർ പെേട്രാളിനും ഡീസലിനും ജൂൺ മാസത്തെ നിരക്കിൽ നിന്നും വില വർധിച്ചിട്ടുണ്ട്. പ്രീമിയം പെേട്രാളിന് 10 ദിർഹമും സൂപ്പറിന് 15 ദിർഹമുമാണ് വർധിച്ചത്. ഡീസലിന് അഞ്ച് ദിർഹമാണ് വർധനവ്. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം േഗ്രഡിന് 1.10 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.20 റിയാലുമായിരിക്കും. ഡീസലിന് 1.10 റിയാലാണ് ജൂലൈ മാസത്തെ വില. പെേട്രാളിനും സൂപ്പർ േഗ്രഡ് പെേട്രാളിനും ഡീസലിനും 25 ദിർഹം കുറച്ചാണ് മെയ് മാസത്തെ നിരക്ക് ഖത്തർ പെേട്രാളിയം പുറത്തുവിട്ടത്. ജൂൺ മാസത്തിൽ നിരക്കിൽ മാറ്റമില്ലാതെയാണ് ഇന്ധന വില നിശ്ചയിച്ചിരുന്നത്.

മാർച്ചിൽ 1.60 റിയാൽ ആയിരുന്നു പ്രീമിയം പെേട്രാളിനുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ മാസത്തിൽ 1.25 റിയാൽ ആയി കുറഞ്ഞു. മാർച്ചിൽ സൂപ്പറിനും ഡീസലിനും യഥാക്രമം 1.65 റിയാലും 1.70 റിയാലുമായിരുന്നു നിരക്ക്. ഏപ്രിലിൽ ഇവയുടെ നിരക്ക് 1.30 റിയാലായി കുറഞ്ഞു. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.