ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃശക്തിയും നയ നിലപാടുകളുമാണ് ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കുന്നതിന് രാജ്യത്തെ പ്രാപ്തമാക്കിയതെന്നും വികസനത്തുടർച്ച സാധ്യമാക്കിയതയെന്നും ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സെയ്ദ് ആല് മഹ്മൂദ്. ഉപരോധത്തെ മറികടക്കുന്നതിൽ ഖത്തർ വിജയിച്ചുവെന്നും അമീറിെൻറ നിർദേശങ്ങൾക്കും രാജ്യത്തിെൻറ ആസൂത്രണങ്ങൾക്കും ഖത്തർ പൗരന്മാരുടെയും താമസക്കാരുടെയും പരിശ്രമങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ഉപരോധത്തിന് മൂന്ന് വർഷം തികയുന്ന സന്ദർഭത്തിൽ ശൂറാ കൗൺസിൽ സ്പീക്കർ വ്യക്തമാക്കി.
ഉപരോധമാരംഭിച്ചത് മുതൽ ഉപരോധരാജ്യങ്ങളുടെ കുതന്ത്രങ്ങളെ തകർക്കാൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും രാജ്യം കൂടുതൽ സ്വയം പര്യാപ്തത ഈ കാലയളവിൽ കൈവരിച്ചുവെന്നും വിവിധ മേഖലകളിലായുള്ള നേട്ടങ്ങൾ ഇതിന് വ്യക്തമായ തെളിവുകളാണെന്നും സ്പീക്കർ പറഞ്ഞു.
സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തി അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചും രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിച്ചും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയുമുള്ള ചർച്ചകളെ ഖത്തർ തുടക്കം മുതൽ സ്വാഗതം ചെയ്യുന്നുണ്ടെന്നും പ്രതിസന്ധി പരിഹാരത്തിനായി പരിശ്രമിക്കുന്ന സഹോദര, സൗഹൃദ രാജ്യങ്ങൾക്കും പ്രത്യേകിച്ച് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനും സ്പീക്കർ പ്രത്യേകം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.