ഒറ്റ സർട്ടിഫിക്കറ്റിൽ ഇനി ഒന്നിലധികം വാടക കരാറുകൾ രജിസ്​റ്റർ ചെയ്യാം

ദോഹ: വ്യക്തികൾക്കും സ്​ഥാപനങ്ങൾക്കും ഒറ്റ സർട്ടിഫിക്കറ്റിൽ തന്നെ ഒന്നിലധികം വാടക കരാറുകൾ രജിസ്​േട്രഷൻ നടത്താൻ ഭരണകൂടം അനുമതി നൽകി. സർക്കാറി​െൻറ ഇ–പോർട്ടലായ ഹുകൂമിയിൽ പ്രസിദ്ധീകരിച്ച റിയൽ എസ്​റ്റേറ്റ് വാടക കരാറിലെ വ്യവസ്​ഥകളും നിബന്ധനകളും അടിസ്​ഥാനമാക്കിയാണിത്. 
വാടക കരാർ രജിസ്​റ്റർ ചെയ്യുന്നതിന് രണ്ട് മാസത്തെ േഗ്രസ്​ പിരീയഡും അനുവദിച്ചിട്ടുണ്ട്. വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ഓഫീസ്​ വഴിയോ ഒാൺലൈൻ വഴിയോ വ്യക്തികൾക്കും സ്​ഥാപനങ്ങൾക്കും വാടക കരാറുകൾ രജിസ്​റ്റർ ചെയ്യാൻ സാധിക്കുമെന്ന് ഹുകൂമി അറിയിച്ചു.ഒന്നിലധികം പാർപ്പിട യൂണിറ്റുകൾ അല്ലെങ്കിൽ കെട്ടിടങ്ങൾ ഒറ്റ സർട്ടിഫിക്കറ്റിൽ രജിസ്​റ്റർ ചെയ്യാനുള്ളത് അപേക്ഷകന് തെരഞ്ഞെടുക്കാൻ സാധിക്കും. 

ഒപ്പുവെച്ച തിയ്യതി മുതൽ കരാർ പ്രാബല്യത്തിൽ വരും. രണ്ട് മാസത്തെ േഗ്രസ്​ പിരീഡ് കഴിഞ്ഞിട്ടും രജിസ്​േട്രഷൻ നടപടി പൂർത്തിയായില്ലെങ്കിൽ മുനിസിപ്പാലിറ്റിയിൽ നിന്നും പ്രത്യേക നോട്ടീസ്​ നൽകപ്പെടും.
മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറ വെബ്സൈറ്റ് നാഷണൽ ഒഥൻറിക്കേഷൻ സിസ്​റ്റം ലോഗിൻ ചെയ്തതിന് ശേഷം രജിസ്​േട്രഷനായി വാടക കരാറുകൾക്കുള്ള സേവനം തെരഞ്ഞെടുക്കണം.
വാടകക്കാര​​െൻറ പേര്, പൗരത്വം, ഖത്തർ ഐ.ഡി നമ്പർ എന്നിവ നൽകണം. വാടകക്കാര​​െൻറ അതേ പാർപ്പിട യൂണിറ്റിലെ മറ്റു താമസക്കാരുടെയും വിവരങ്ങൾ നൽകണം. 

കെട്ടിടത്തി​െൻറ എല്ലാ വിവരങ്ങളും ഇതോടൊപ്പം നൽകേണ്ടി വരും. കൂടാതെ കരാറി​െൻറ അറബി പതിപ്പ്, ആധാരത്തി​െൻറ പതിപ്പ് തുടങ്ങിയ വ അപേക്ഷയോടൊപ്പം നൽകണം. നിശ്ചിത ഫീസ്​ അടച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതോടെ അപേക്ഷക​​െൻറ മൊബൈൽ നമ്പറിലേക്ക് സന്ദേശം എത്തും. ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാ നടപടികളും പൂർത്തിയാക്കാനും മന്ത്രാലയത്തി​െൻറ വെബ്സൈറ്റിൽ അപേക്ഷയുടെ വിവരങ്ങൾ നോക്കാനും സാധിക്കും.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.