ദോഹ: രാജ്യത്ത് കോവിഡ് രോഗം ഭേദമാവുന്നവരുടെ എണ്ണം കൂടുന്നു. പുതിയ രോഗികളേക്കാൾ പുതിയ രോഗമുക്തരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാവുന്നത്. അതേസമയം കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രണ്ടുപേർ കൂടി ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 38 ആയി. 59ഉം 77ഉം വയസുള്ളവരാണ് മരിച്ചതെന്നും ഇവർ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്നുവെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടും. വടക്കൂട്ട് വേലായി മോഹനൻ (59) ആണ് മരിച്ചത്.
30 വർഷമായി ദോഹയിലുള്ള ഇദ്ദേഹം ഇൻറീരിയർ ഡിസൈൻ ജോലി ചെയ്തുവരികയായിരുന്നു. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ചത്. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽകൃഷ്ണ, ശ്യാം പ്രസാദ്. നടപടിക്രമങ്ങൾക്ക് ശേഷം ഖത്തറിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം ഞായറാഴ്ച 1648 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിക്കെപ്പട്ടു. 4451 പേർക്ക് രോഗം മാറിയിട്ടുണ്ട്. ആകെ രോഗം ഭേദമായവർ 30290 ആയി ഉയർന്നു.
നിലവിലുള്ള രോഗികൾ 26582 ആണ്. ഇതിൽ 1502 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. 232പേർ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണുള്ളത്. ആകെ 222069 പേരെ ഇതുവരെ പരിശോധിച്ചപ്പോൾ 56910 പേർക്കാണ് വൈറസ്ബാധ സ് ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.