സമ്പർക്ക വിലക്കിൽ തൊഴിലാളികൾക്ക് ഭാഷ പഠിക്കാം, സംവദിക്കാം

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പർക്ക വിലക്കിൽ കഴിയുന്ന തൊഴിലാളികൾക്ക് സാമൂഹിക പിന് തുണ നൽകുന്നതി​െൻറ ഭാഗമായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സാമൂഹിക വിഷയങ്ങളിൽ തൊഴിലാളികൾക്ക് തങ്ങളുടെ മാതൃഭാഷയി ൽ സന്നദ്ധ പ്രവർത്തകരുമായി സംസാരിക്കുന്നതിനും കാര്യങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ വെബ്സൈ റ്റ്.

https://www.modaris.me/connectingforcare എന്ന വിലാസത്തിലുള്ള ഇൻട്രാക്ടീവ് കണക്ടിംഗ് ഫോർ കെയർ വെബ്സൈറ്റിൽ വിവിധ ഭാഷകളിലായി പ രിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് തൊഴിലാളികളുമായി സംവദിക്കാനിരിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മല യാളം, നേപ്പാളി, ബംഗാളി, സിൻഹള, തമിഴ്, തഗാലോഗ് ഭാഷകളാണ് വെബ്സൈറ്റിലുള്ളത്.

കോവിഡ്–19മായി ബന്ധപ്പെട്ട് സർക്കാർ അംഗീകൃത വിവരങ്ങളും പ്രതിരോധ നടപടികളും സന്നദ്ധ പ്രവർത്തകർ തൊഴിലാളികൾക്ക് നൽകും. ഒപ്പം ശാരീരിക, ആരോഗ്യക്ഷമതയോടെ ജീവിക്കുന്നതിനുള്ള സൂചകങ്ങളും അറബി ഇംഗ്ലീഷ് ഭാഷകൾ പഠിക്കുന്നതിനുള്ള അവസരവും വെബ്സൈറ്റിൽ സന്നദ്ധ പ്രവർത്തകരുമായി സംവദിക്കുമ്പോൾ ലഭിക്കുന്നു. ഖത്തർ ഫൗണ്ടേഷൻ, വേൾഡ് ഇന്നവേഷൻ ഹെൽത്ത് സമ്മിറ്റ്, എജ്യുക്കേഷൻ എബൗ ഓളി​െൻറ റോട്ട, ടെക്സാസ്​ എ എം യൂനിവേഴ്സിറ്റി ഖത്തറി​െൻറ മൊദരിസ്​ എന്നിവരാണ് ഇൻട്രാക്ടീവ് കണക്ടിംഗ് ഫോർ കെയർ വെബ്സൈറ്റിന് പിറകിൽ. പൊതുജനാരോഗ്യ മന്ത്രാലയം, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ അംഗീകാരവും വെബ്സൈറ്റിനുണ്ട്.

റോട്ടക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് തങ്ങളുടെ വീടകങ്ങളിലിരുന്ന് തന്നെ തൊഴിലാളികളുമായി സംവദിക്കുന്നതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. മുഴുസമയവും സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ മറ്റ് അംഗങ്ങളും തമ്മിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തിയാണ് പദ്ധതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ബന്ധം സ്​ഥാപിക്കുന്നതോടൊപ്പം വെർച്വൽ പരിശീലനങ്ങളിലൂടെ സാക്ഷരത മെച്ചപ്പെടുത്തുകയും ഇതി​െൻറ ലക്ഷ്യമാണ്. കോവിഡ്–19 കാലത്ത് ജനങ്ങളിലുണ്ടാക്കുന്ന അമിത ഭയം, ഉൽകണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയവയെ അകറ്റി അവർക്ക് പരമാവധി മാനസിക പിന്തുണയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുകയെന്നതും ഇത് ലക്ഷ്യം വെക്കുന്നു.

തൊഴിലാളിക്ക്​ 24 മണിക്കൂറും പരാതി നൽകാൻ സൗകര്യം
ഖത്തറിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട്​ പ്രവാസി തൊഴിലാളികൾക്ക് സഹായങ്ങൾ inner box നൽകാൻ ഖത്തർ പ്രത്യേക സംവിധാനം ഒരുക്കി. ഖത്തർ ഐ ഡി നമ്പറോ അല്ലെങ്കിൽ വിസനമ്പറോ ടൈപ്പ്​ ചെയ്​ത്​ അതിന്​ മുന്നിൽ 5 എന്ന് ചേർത്തു 92727 എന്ന നമ്പറിലേക്ക് SMS അയക്കണം. 24 മണിക്കൂറും സംശയം, പരാതികൾ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്പറിലേക്ക് വിളിച്ചാൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്​.

തൊഴിലാളികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തൊഴിൽ മന്ത്രാലയവുമായി പങ്കുവെക്കാൻ മാർഗമൊരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹോട്ട്​ലൈൻ സ്​ഥാപിച്ചിരിക്കുന്നത്. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് തൊഴിലാളികൾക്ക് അധികൃതരുമായി ബന്ധപ്പെടാൻ വിവിധ സകൗര്യങ്ങളാണ് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.