????? ????????????? ???????????? ??????? ?????? ??????????

തൊഴിലാളി ക്ഷേമം ഉറപ്പാക്കി അധികൃതർ

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചു പൂട്ടിയ ഇൻഡസ്​ട്രിയൽ ഏരിയയിലെ നിലവിലെ സാഹചര്യങ്ങ ൾ തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രാലയം.
താമസക്കാരുടെയും തൊഴിലാളികളുടെയും കാര്യത്തിൽ ആശങ്കപ്പെടാനില്ല. ഭ ക്ഷണം, മെഡിക്കൽ വിതരണം തുടങ്ങിയ അവശ്യവസ്​തുക്കൾ എത്തിക്കുന്നതിന് അധികൃതർ 24 മണിക്കൂറും കർമനിരതരാണ്​. തൊഴിലാള ികൾ നമ്മുടെ സഹോദരൻമാരാണ്​. സാധ്യമാകുന്ന രീതിയിൽ ഈ പ്രതിസന്ധിയിൽ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്​. ആരേ ാഗ്യ സംബന്ധമായ എല്ലാ വിഷയങ്ങളും പരിഗണനയിലുണ്ടെന്നും അധികൃതർ പറഞ്ഞു.

പ്രത്യേകിച്ചും പ്രമേഹം, മാനസിക സമ്മർ ദ്ദം തുടങ്ങിയ രോഗങ്ങളാലും പ്രശ്നങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിലാണെന്ന്​ ഇൻഡസ്​ട്രിയൽ ഏരിയ ചുമതലയുള്ള സെക്യൂരിറ്റി കമാൻഡർ ലെഫ്. കേണൽ അഹ്മദ് മുഹമ്മദ് അൽ ഗാനിം പറഞ്ഞു. കമ്മ്യൂണിറ്റി നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച ഫീൽഡ് സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്–19മായി ബന്ധപ്പെട്ട് മേഖലയിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് കമ്മ്യൂണിറ്റി നേതാക്കൾക്ക് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

മെഡിക്കൽ സംഘവുമായി സഹകരിച്ച് എല്ലാ ഭാഗങ്ങളും പരിശോധിച്ചിട്ടുണ്ട്​. തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളും മറ്റും സന്ദർശിച്ച് ആവശ്യമായ മെഡിക്കൽ സഹായം നൽകുന്നു. ണുനാശിനി, കൈയുറ, മാസ്​ക് തുടങ്ങിയവ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നുണ്ട്​. തൊഴിലാളികൾക്ക് മാത്രമായി ഇവിടെ ഫീൽഡ് ആശുപത്രിയും സമ്പർക്ക വിലക്ക് കേന്ദ്രവും സജ്ജമായിക്കൊണ്ടിരിക്കുകയാണ്​. നിരവധി പേരെ ഉൾക്കൊള്ളാനുള്ള ശേഷി ആശുപത്രിക്കുണ്ട്​.
കോവിഡ്–19 പശ്ചാത്തലത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ ഔട്ട്പേഷ്യൻറ് ക്ലിനിക്ക് നേരത്തെ തന്നെ ഇവിടെ സജ്ജമാക്കിയിരുന്നു. എച്ച്. എം. സിയിൽ നിന്നുള്ള സേവനം തികച്ചും സൗജന്യമായാണ് ഇവിടെ നൽകിപ്പോരുന്നത്.

വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽകരണം ലക്ഷ്യമിട്ട് ഒമ്പത് ഭാഷകളിലായി ലഘുലേഖകൾ മേഖലയിൽ വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച് കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്​. മേഖല ഒന്നടങ്കം വൃത്തിയാക്കിയിട്ടുണ്ട്​. അണുനശീകരണം നടത്തി. ആരോഗ്യകരമായ തൊഴിൽ പരിസ്​ഥിതി ഉണ്ടാക്കിയെടുക്കുന്നതിന് ഇത് സഹായിക്കും. നിരവധി കമ്പനികളാണ് ഇവിടെ തൊഴിലാളികൾക്ക് പാർപ്പിടങ്ങളൊരുക്കിയത്​.

200 കിടക്കകളോടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ആശുപത്രിക്ക് പുറമേ, രണ്ട് ആശുപത്രികൾ ഭാവിയിൽ നിർമിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊഴിലാളികൾക്കായി ഖത്തർ ചാരിറ്റി അടക്കമുള്ള സന്നദ്ധ, ദുരിതാശ്വാസ സംഘടനകളുടെ ഭക്ഷണ വിതരണം ഇവിടെ മുടങ്ങാതെ നടക്കുന്നുണ്ട്. തൊഴിലാളികൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ച് മേഖലയിൽ എക്സേഞ്ചുകളും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.