ദോഹ: ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ഗതാഗതവകുപ്പിെൻറ അന്വേഷണവിഭാഗത്തിൽ ഇനി നേരിട്ട് ചെല്ലേണ്ട. ആഭ്യന്തരമന്ത്രാലയത്തിെൻറ സേവനആപ് പായ മെട്രാഷ് ടു വഴി അപകടങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പുതുതായി ഒരുക്കിയിട ്ടുണ്ട്. അതിനായി നിങ്ങൾ െചയ്യേണ്ട കാര്യങ്ങൾ.
1. വാഹനത്തിെൻറ നാലു ഫോേട്ടാ എടുക്കണം. ഇതിൽ ഒന്ന് നമ്പർേപ്ലറ്റുകൾ കാണുന്നതരത്തിൽ ആകണം.
2. നിങ്ങളുെട വാഹനം അപകടം നട ന്നയിടത്തുനിന്ന് മാറ്റി പാർക്ക് ചെയ്യുക.
3. മൊൈെബൽ ഫോണിലെ ലൊേക്കഷൻ സർവിസ് എന ്നത് സെറ്റിങ്സിൽ ഓൺ ആണോ എന്ന് ഉറപ്പുവരുത്തുക.
4. മെട്രാഷ് ടു ആപ് സൈൻ ഇൻ ചെയ്യു ക. പിന്നീട് ട്രാഫിക് എന്നതും തുടർന്ന് ട്രാഫിക് ആക്സിഡൻറ് എന്നതും പിന്നീട് ആക് സിഡൻറ് രജിസ്ട്രേഷൻ എന്നിവയും എടുക്കുക.
5. ഇരുവാഹനങ്ങളുെടയും നമ്പർ, ഖത്തർ ഐഡി നമ്പർ, മൊൈബൽ നമ്പർ എന്നിവ നൽകുക.
6. ഇരുവാഹനങ്ങളുെടയും ഫോട്ടോകൾ അറ്റാച്ച് െചയ്യുക.
7. പിന്നീട് ട്രാഫിക് ഇൻവെസ്റ്റിഗേഷനായി സബ്മിറ്റ് ചെയ്യുക.
8. ഉടൻതന്നെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മെസേജ് വരും. നടപടിക്രമങ്ങൾ പൂർത്തിയായി എന്ന സന്ദേശം എത്തുന്നതുവരെ കാത്തിരിക്കണമെന്ന വിവരമാണ് അതിൽ ഉണ്ടാവുക.
9. ഫോട്ടോകൾ വിലയിരുത്തി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടുമൊരു മെസേജ് അയക്കും. രണ്ട് ആളുകൾക്കും ഈ സന്ദേശം ലഭിക്കും. വാഹനത്തിെൻറ അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രത്തിനായി ഇൻഷുറൻസ് കമ്പനിയിലേക്ക് പോകാമെന്ന് നിർദേശിക്കുന്ന സന്ദേശമാണ് പിന്നീട് എത്തുക.
തുടർന്ന് നിങ്ങൾക്ക് ഇൻഷുറൻസ് ഓഫിസിലേക്ക് നേരിട്ട് പോകാം. ഇവിടെനിന്ന് നടപടി പൂർത്തിയാക്കി അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രം നേടാം.
കോവിഡ് കാലത്ത് കൂടുതൽ ഉപയോഗപ്രദം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ മെട്രാഷ് ടു ആപ് കോവിഡ് രോഗബാധയുടെ കാലത്ത് കൂടുതൽ ഉപകാരപ്രദമാണ്. ഇതിലൂടെ സർക്കാർ ഓഫിസുകളിൽ നേരിട്ട് എത്താതെതന്നെ നിരവധി സേവനങ്ങൾ കിട്ടും. കോവിഡ് രോഗബാധയുടെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ സേവനങ്ങൾക്ക് സർക്കാർ സേവന ആപ്പായ മെട്രാഷ് ടുവിനെ കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ നിർദേശം.
പൊതുജനങ്ങളോട് പരമാവധി പുറത്തിറങ്ങരുതെന്ന് നിർദേശവുമുണ്ട്. നിലവിൽ മെട്രാഷ് ടു ആപ്പിൽ 40 സേവനങ്ങൾ ലഭ്യമാണ്. ഇതിനാൽ സമയലാഭവും അധ്വാനലാഭവുമുണ്ട്. ൈഡ്രവിങ് ലൈസൻസ് അപേക്ഷ, പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഇസ്തിമാറ പുതുക്കൽ, റിസർവ്ഡ് വാഹനങ്ങൾ, അപകടങ്ങളുമായി ബന്ധെപ്പട്ട വിവിധ നടപടികൾ തുടങ്ങിയവയൊക്കെ നിലവിൽ മെട്രാഷ് ടു ആപ്പിലൂടെ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. തെൻറ വാഹനം ഗതാഗതനിയമലംഘനത്തിൽ ഉൾെപ്പട്ടിട്ടുണ്ടോ എന്നറിയാനുള്ള സൗകര്യവും ആപ്പിലുണ്ട്.
പിഴയടക്കൽ, അപകടങ്ങൾ രജിസ്റ്റർ ചെയ്യൽ, അറ്റകുറ്റപ്പണിക്കുള്ള റിപ്പയർ പേപ്പർ എന്നിവയും മെട്രാഷിലൂടെ ലഭ്യമാണ്. മറ്റുള്ളവരുടെ ഗതാഗതനിയമലംഘനങ്ങൾ അറിയിക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ഗതാഗതനിയമലംഘനങ്ങളില്‍ കുറ്റാരോപിതരായ ആളുകൾക്ക് എതിര്‍വാദം ഉന്നയിക്കാനുള്ള സൗകര്യം ഏറെ ഉപകാരപ്രദമാണ്. മറ്റുള്ളവരുടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനുള്ള സൗകര്യവും ഇത്തരത്തിലുള്ളതാണ്. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് ടു മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനുമാകും.
സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറകളോ മുഖേനയോ അല്ലാതെയോ റെക്കോഡ് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. തെൻറ വാഹനം നിയലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തിൽ ആർക്കെങ്കിലും സംശയം വരുന്ന ഘട്ടത്തിൽ ഇൗ സൗകര്യം ഉപയോഗിക്കാനാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കോള്‍സെൻറർ സേവനം നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. 2344444 ആണ് നമ്പര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.