സിംഗപ്പൂർ പേസ്ട്രി ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നു

ദോഹ: ആരോഗ്യത്തിന് ഹാനികരമായ ചേരുവകൾ കണ്ടെത്തിയത്തിനെ തുടർന്ന് സിംഗപ്പൂർ ഹോം പേസ്ട്രി ഉൽപന്നങ്ങൾ വിപണിയിൽ നിന്നും അടിയന്തരമായി പിൻ‌വലിക്കുന്നു. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അടിയന്തരമായ മുന്നറിയിപ്പ് പുറത്തിറക്കിയത്.
മനുഷ്യാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന പാൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഇതുമായി ബന്ധപ്പെട്ട്​ അന്തരാഷ്്ട്ര ആരോഗ്യ സംഘടനയുടെ

പ്രത്യേക നോട്ടിഫിക്കേഷൻ ലഭിച്ചതായി മന്ത്രാലയം അധികൃതർ ട്വിറ്ററിൽ സൂചിപ്പിച്ചു. ഇൗ ഉൽപന്നങ്ങളുടെ വിതരണക്കാർക്കും അടിയന്തര
സന്ദേശം നൽകിയതായും അധികരൃതർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.