ദോഹ: യൂറോപ്യൻ ഫുട്ബാളിെൻറ വിസ്മയങ്ങൾ കടൽകടന്ന് ഖത്തറിലെത്തുന്നു. സോക്കർ കളത്തി ലെ വിസ്മയമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഉൾപ്പെടെ വമ്പന്മാരായ നാലു യൂ റോപ്യൻ ടീമുകളാണ് ഖത്തറിൽ പന്തുതട്ടാനെത്തുന്നത്. മാർച്ച് 26 മുതൽ 30 വരെ നടക്കുന്ന ഖത്തർ എയർവേസ് ഇൻറർനാഷനൽ കപ്പിനായാണ് താരനിരയുമായി ടീമുകളെത്തുന്നത്.
ജൂൺ മധ്യത്തോടെ നടക്കുന്ന യൂറോപ്യൻ മേഖലയിലെ മത്സരങ്ങൾക്കുള്ള തയാറെടുപ്പായാണ് ടീമുകൾ ഖത്തർ ആതിഥ്യമരുളുന്ന ടൂർണമെൻറിൽ ബൂട്ടണിയുന്നത്. ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ ക്രെയോഷ്യയും സ്വിറ്റ്സർലൻഡുമായാണ് 26ന് ആദ്യമത്സരം. അടുത്ത ദിവസം പോർച്ചുഗൽ ബെൽജിയത്തെ നേരിടും. 2020 യൂറോകപ്പിൽ എ ഗ്രൂപ്പിലാണ് സ്വിറ്റ്സർലൻഡ്, ബി ഗ്രൂപ്പിൽ ബെൽജിയവും ഡി ഗ്രൂപ്പിൽ ക്രൊയേഷ്യയും അണിനിരക്കുമ്പോൾ എഫ് ഗ്രൂപ്പിലാണ് പോർച്ചുഗൽ പോരിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.