ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ സായുധസേന സംഘട ിപ്പിക്കുന്ന ഏഴാമത് രാജ്യാന്തര സമുദ്ര പ്രതിരോധ പ്രദർശനവും സമ്മേളനവും (ഡീംഡെക്സ് 2020) മാർച്ച് 16 മുതൽ 18 വരെ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നടക്കും. പ്രതിരോധ മേഖലയിലെ മുൻനിര കമ്പനിയായ റെയ്തിയോൺ ഡീംഡെക്സ് 2020െൻറ സിൽവർ സ്പോൺസർമാരായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബെൽ ടെക്സ്േട്രാണായിരിക്കും േബ്രാൺസ് സ്പോൺസർ. അന്താരാഷ്്ട്ര തലത്തിൽ തന്നെ ഡീംഡെക്സിന് വലിയ പ്രാധാന്യം നേടിത്തരുന്നതിൽ പങ്കാളികൾക്ക് നന്ദി അറിയിക്കുന്നുവെന്നും അവരുടെ സംഭാവന നിസ്തുലമാണെന്നും ഡീംഡെക്സ് സംഘാടക സമിതി ചെയർമാൻ സ്റ്റാഫ് ബ്രിഗേഡിയർ അബ്്ദുൽ ബാഖി സാലിഹ് അൽ അൻസാരി പറഞ്ഞു.
പുതിയതും നിലവിലുള്ളതുമായ പ്രായോജകർ വരുന്ന ഡീംഡെക്സിലും പങ്കാളികളാകുമെന്നും ആഗോള സുരക്ഷാ, പ്രതിരോധ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് ഡീംഡെക്സ് ഒരുക്കുന്നതെന്നും സ്റ്റാഫ് ബ്രിഗേഡിയർ അൽ അൻസാരി കൂട്ടിച്ചേർത്തു. സാങ്കേതിക, നൂതന മേഖലകളിൽ ഖത്തറിെൻറ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിഷൻ 2030െൻറ ഭാഗമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. സമുദ്ര സുരക്ഷ, പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനങ്ങളിലൊന്നായാണ് ഖത്തറിൽ നടക്കുന്ന ഡീംഡെക്സ് അറിയപ്പെടുന്നത്. നിരവധി രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും പുതിയ നാവിക പ്രതിരോധ സാങ്കേതികവിദ്യകളു സംവിധാനങ്ങളും ഡീംഡെക്സിൽ പ്രദർശനത്തിനുണ്ടാകും. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി സന്ദർശകരുടെയും പങ്കാളികളുടെയും എണ്ണത്തിൽ ഇത്തവണ വലിയ വർധനവാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മില്യൻ ഡോളർ കരാറുകളുടെ ഒപ്പുവെക്കൽ ചടങ്ങിനും ഡീംഡെക്സ് വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.