ദോഹ: ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിൽ കളിയാരാധകർ കാത്തിരിക്കുന്ന മത്സരം 18ന്. യൂറോപ്യൻ ഫുട്ബാൾ സൗന്ദര്യത്തിെൻറ അവസാന വാക്കായ ലിവർ പൂൾ എഫ്.സിയുടെ സെമിഫൈനൽ അന്നാണ്. ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. യൂറോപ്യൻ ചാമ്പ്യന്മാരെന്ന നിലയിൽ സെമിയിലേക്ക് നേരിട്ടാണ് ലിവർപൂൾ പ്രവേശിച്ചത്. ക്ലബ് ഫുട്ബാളിൽ ലിവർ പൂളിനെ എതിരിടുന്നത് ആരെന്ന് നാളെ അറിയാം. ബുധനാഴ്ച നടന്ന ആദ്യ േപ്ലഓഫ് മത്സരത്തിൽ ഖത്തർ ലീഗ് ചാമ്പ്യന്മാരായ അൽസദ്ദ് ഓഷ്യാന ചാമ്പ്യന്മാരായ ഹിൻഗിൻ സ്പോർട് ക്ലബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ചിരുന്നു. നാളെ അൽസദ്ദ് സ്റ്റേഡിയത്തിൽ രാത്രി 8.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കോൺകകാഫ് ചാമ്പ്യന്മാരായ സി.എഫ് മൊണ്ടെറേയുമായാണ് അൽസദ്ദ് പോരാടുക. ഇതിലെ ജേതാക്കളാണ് 18ന് ലിവർപൂളുമായി സെമിയിൽ ഏറ്റുമുട്ടുക. ലിവർപൂളിെൻറ മത്സരത്തിനായി ഏറെ കളിയാരാധകരാണ് കണ്ണുനട്ടുകാത്തിരിക്കുന്നത്. ലിവർപൂളിെൻറ കളിയഴക് നേരിട്ട് കാണാൻ കഴിയുമെന്ന ആവേശത്തിലാണ് ഖത്തറിലെ മലയാളികളടക്കമുള്ള കാൽപന്താരാധകർ.
ഈ മത്സരത്തിനായുള്ള ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റുപോയിരുന്നു. എന്നാൽ, വർധിച്ച ആവശ്യകത പരിഗണിച്ച് ടിക്കറ്റുകൾ ഫിഫ വീണ്ടും വെബ്ൈസറ്റ് വഴി ഇന്നലെ വിൽപന നടത്തിയിരുന്നു. ശനിയാഴ്ച അൽസദ്ദ് സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ അൽഹിലാൽ എസ്.എഫ്.സി ഇ.എസ് തുനീസുമായി ഏറ്റുമുട്ടും. ഇതിലെ ജേതാക്കളാണ് 17ന് ഖലീഫ സ്േറ്റഡിയത്തിൽ രാത്രി 8.30ന് നടക്കുന്ന മറ്റൊരു സെമിയിൽ സി.ആർ. െഫ്ലമിങ്ഗോയുമായി ഏറ്റുമുട്ടുക.ഡിസംബർ 21 വരെ അൽസദ്ദ് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വിവിധ വൻകരകളിലെ ക്ലബ് രാജാക്കന്മാരുടെ ലോക പോര് നടക്കുന്നത്. ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകളായ ഹിൻഗിൻ സ്പോര്‍ട് ക്ലബ് (ന്യൂ കാലിഡോണിയ ഓഷ്യാന), അല്‍ സദ്ദ് (ഖത്തര്‍ ആതിഥേയർ), ലിവര്‍പൂള്‍ (ഇംഗ്ലണ്ട് -യൂറോപ്പ് ), സി.എഫ് മൊണ്ടെറേ (മെക്സികോ-വടക്കന്‍ മധ്യ അമേരിക്ക-കരീബിയ), ഇ.എസ് തൂനിസ് (തുനീഷ്യ-ആഫ്രിക്ക), അല്‍ ഹിലാല്‍ എസ്.എഫ്.സി (സൗദി അറേബ്യ-ഏഷ്യ), സി.ആര് ഫ്ലമിംഗോ (ബ്രസീൽ-തെക്കേ അമേരിക്ക) എന്നീ ഏഴ് ക്ലബുകളാണ് ഏറ്റുമുട്ടുന്നത്.
25 റിയാൽ (475 രൂപ) മുതൽ 400 റിയാൽ (7600) രൂപ വരെയാണ് നിരക്ക്. പ്രാഥമിക റൗണ്ടുകളിൽ കുറഞ്ഞ നിരക്ക് 25 റിയാലാണ്. ഫൈനൽ, മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരം എന്നിവക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 100 റിയാലാണ് (1900 രൂപ). മത്സര ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മത്സര ദിനങ്ങളില്‍ ദോഹ മെട്രോയില്‍ സൗജന്യ യാത്രാടിക്കറ്റ് ലഭിക്കും. മെട്രോ സ്റ്റേഷനുകളിലുമുള്ള ഗോള്‍ഡ് ക്ലബ് ബോക്സ് ഓഫിസില്‍ മത്സരത്തിെൻറ ടിക്കറ്റിെൻറ പ്രിൻറ് കാണിച്ചാൽ യാത്രാപാസ് ലഭിക്കും. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലൂടെ ഖലീഫ സ്റ്റേഡിയത്തിലേക്ക് എത്താനാകും. ഗോൾഡ്ലൈനിലെ അൽസുദാൻ സ്റ്റേഷനിൽ ഇറങ്ങിയാണ് അൽസദ്ദ് സ്റ്റേഡിയത്തിലേക്ക് പോകേണ്ടത്. 2022ലെ ലോകകപ്പ് ഫുട്ബാളിന് മുമ്പുള്ള മറ്റൊരു ഫുട്ബാൾ ലോകകപ്പിനുകൂടിയാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.