കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്​തുക്കൾ പിടികൂടി

ദോഹ: കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഒരു ടണ്ണിലധികം ഭാരം വരുന്ന ഭക്ഷ്യവസ്​തുക്കൾ മുനിസിപ്പാലിറ്റി പരിസ്​ഥിതി മ ന്ത്രാലയം പിടികൂടി കണ്ടുകെട്ടി. അൽ മുർറ വെസ്​റ്റിലെ ഒരു വീട്ടിൽ നിന്നാണ് മധുര പലഹാരങ്ങളും മിഠായികളുമടങ്ങുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്​തുക്കൾ പിടികൂടിയത്.
കാലാവധി കഴിഞ്ഞ 350 കിലോഗ്രാം തൂക്കം വരുന്ന മിഠായി വിഭവങ്ങൾ, 30 കിലോഗ്രാം തൂക്കം വരുന്ന മധുര പലഹാരങ്ങൾ, 360 കിലോഗ്രാം വാട്ടർമെലൺ സീഡ്സ്​, 360 കിലോഗ്രാം സൂപ്പർ റോസ്​റ്റഡ് സീഡ്സ്​ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു.

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീരീക്ഷണങ്ങൾക്കൊടുവിലാണ് റെയ്്ഡ് നടത്തിയത്. റെയ്ഡിനിടെ വീട്ടിലുണ്ടായിരുന്ന തൊഴിലാളികളെയും പിടികൂടി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്​തുക്കൾ വീണ്ടും പാക്ക് ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. 60 ദിവസത്തേക്ക് വീട് അടച്ചിടാൻ ഉത്തരവിട്ട മുനിസിപ്പാലിറ്റി അധികൃതർ, പിടികൂടിയ തൊഴിലാളികളെ കൂടുതൽ നിയമനടപടിക്കായി സുരക്ഷാ അധികൃതർക്ക് കൈമാറുകയും ചെയ്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.