ദോഹ: രാജ്യത്തെ പ്രായമായവരുടെ ശാക്തീകരണത്തിനും പരിര ക്ഷക്കുമായുള്ള ഇഹ്സാൻ (സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൽഡെർലി കെയർ) െസൻററിൽ സമ്മാനങ്ങളുമായി ഖത്തർ എയർവേസ് പൈലറ്റുമാരും കാബിൻ ക്രൂ അംഗങ്ങളുമെത്തി.
സെൻററിലെ താമസക്കാർക്ക് സമ്മാനങ്ങൾ നൽകിയ ഖത്തർ എയർവേസ് പ്രതിനിധികൾ അവരുമായി കൂടുതൽസമയം ചെലവിട്ടു. പ്രായമായവരെ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യവും അവരുടെ ശാക്തീകരണം സംബന്ധിച്ചും ബോധവത്കരണവും ഇൗമേഖലയിലെ വിപുലീകരണവും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. സെൻററിലെത്തിയ ഖത്തർ എയർവേസ് പൈലറ്റുമാരെയും കാബിൻ ക്രൂമാരെയും ഇഹ്സാൻ എക്സിക്യൂട്ടിവ് ഡയറക്ടർ മുബാറക് ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ സ്വീകരിച്ചു.
സെൻററിലെത്തിയ ഖത്തർ എയർവേസ് പ്രതിനിധികേളാട് ഏറെ നന്ദിയുണ്ടെന്നും ഇതു വ്യത്യസ്തമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തോടുള്ള സാമൂഹികഉത്തരവാദിത്തം വർധിപ്പിക്കുന്നതിന് ഇത്തരം സന്ദർശനങ്ങൾ തുണയാകും. രാജ്യത്തെ സർക്കാറുമായും സ്വകാര്യ മേഖലയുമായും സിവിൽ സംഘടനകളുമായും സഹകരിച്ച് പ്രായമായവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയുമാണ് ഇഹ്സാൻ സെൻററിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ ഖലീഫ വിശദീകരിച്ചു.
ഖത്തർ എയർവേസിെൻറ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് സന്ദർശനമെന്നും ഖത്തറിെൻറ നിർമാണത്തിൽ പ്രധാന പങ്ക് വഹിച്ച പൂർവികന്മാരെ അഭിനന്ദിക്കുന്നെന്നും അവർക്ക് ആശംസകളറിയിക്കുെന്നന്നും ഖത്തർ എയർവേസ് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡൻറുമായ സലാം അൽ ശവ്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.