ദോഹ: പൂര്‍ണ ഉടമസ്ഥതയിലുള്ള 41 ഇന്ത്യന്‍ കമ്പനികൾ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നു. 11,000 ഖ ത്തരി^ഇന്ത്യന്‍ സംയുക്ത സംരംഭങ്ങളും ഉണ്ട്. ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ്ചെയര്‍മാന്‍ മു ഹമ്മദ് ബിന്‍ തവാര്‍ അല്‍കുവാരി ഇന്ത്യന്‍ വ്യാപാര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയി ലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധമാണുള്ളത്. കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 24ശതമാനം വര്‍ധിച്ച് 12.1 ബില്യണ്‍ ഡോളറിലേക്കെത്തി.
ഫൈബര്‍നെറ്റ് ഗോവ എക്സിബിഷന് തലവന്‍ അന്മോല് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വ്യാപാര സംഘവുമായിട്ടായിരുന്നു ചര്‍ച്ച. വ്യാപാര, നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ വലിയ താല്പര്യവും ആഗ്രഹവുമുണ്ടെന്ന് ഇന്ത്യന്‍ സംഘത്തിെൻറ തലവന്‍ അന്മോല് മോദി പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടക്കുന്ന ഫൈബര്‍നെറ്റ് ഗോവ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഖത്തരി കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. ഓരോ വര്‍ഷവും 55ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഗോവ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സൗരോര്‍ജം, മൈനിങ്, ഭക്ഷ്യോത്പന്നങ്ങള്‍, അടിസ്ഥാന ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. നിരവധി മേഖലകളില്‍ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായകമായ വിധത്തില്‍ ഖത്തരി ഇന്ത്യന്‍ വ്യവസായികള്‍ക്ക് നിരവധി അവസരങ്ങളും സാധ്യതകളും തുറക്കുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഖത്തര്‍ ചേംബര്‍ വൈസ് ചെയര്മാന് ചൂണ്ടിക്കാട്ടി. രണ്ടു രാജ്യങ്ങളിലെയും സമ്പദ്ഘടനകള്‍ക്കു പ്രയോജനകരമാകുന്ന വിധത്തില്‍ പങ്കാളിത്തത്തിലേര്‍പ്പെടാന്‍ ഇരുരാജ്യങ്ങളിലെയും കമ്പനികളെ ഖത്തര്‍ ചേംബര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.