ദോഹ: ജെറ്റ്എയർവേയ്സ് സർവീസുകൾ നിർത്തിയതോടെ വിദേശത്തേക്ക് ഉണ്ടായ യാത്രാദ ുരിതത്തിന് അറുതിവരുത്താൻ ഇന്ത്യൻവ്യോമയാന മന്ത്രാലയം നടപടികൾ സ്വീകരിക്കുന ്നു. ജെറ്റ്എയർവേയ്സ് വിമാനങ്ങൾക്ക് അനുവദിക്കപ്പെട്ട സീറ്റുകൾ തങ്ങൾക്ക് മാറ ്റിനൽകണമെന്ന മറ്റ് സ്വകാര്യ വിമാനകമ്പനികളുടെ അപേക്ഷ ഇന്ത്യൻ വ്യോമയാന മന്ത്രാ ലയം പരിഗണിക്കുന്നതായി െഎ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉപയോഗിക്കാെത കിടക്കുന്ന യാത്രാസൗകര്യങ്ങൾ മറ്റ് കമ്പനികൾക്ക് അനുവദിച്ചാൽ വിദേശങ്ങളിലേക്ക് നിലവിൽ നേരിടുന്ന യാത്രാപ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, വിസ്താര എന്നീ കമ്പനികൾ യാത്രാസീറ്റുകൾ വർധിപ്പിക്കുന്നതിന് ഇതിനകം മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ഇൗ കമ്പനികൾക്ക് കൂടുതൽ സീറ്റുകൾ, ജെറ്റ് എയർവേയ്സിന് അനുവദിക്കെപ്പട്ടിരുന്ന മറ്റ് സൗകര്യങ്ങൾ എന്നിവ അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. അതേസമയം, പൊതുമേഖലയിലുള്ള എയർഇന്ത്യക്ക് ജെറ്റ്എയർവേയ്സിെൻറ ആകെയുള്ള സീറ്റുകളിൽ ആഴ് ചതോറുമുള്ള 5,700 സീറ്റുകൾ അനുവദിക്കാൻ വ്യോമയാനമന്ത്രാലയം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇന്ത്യ–ദുബൈ സെക്ടറിൽ ആണിത്. എയർഇന്ത്യക്ക് ഇന്ത്യ–ഖത്തർ സെക്ടറിൽ 5,000 സീറ്റുകൾ അനുവദിക്കുകയും ചെയ്തു. ലണ്ടനിലേക്കും തിരിച്ചും 4,600 കൂടുതൽ സീറ്റുകളും എയർഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. എന്നാൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനുള്ള എയർഇന്ത്യയുടെ നടപടികൾ ഇഴയുകയാണ്. ഇതിനാൽ സ്വകാര്യകമ്പനികൾക്കു കൂടി സീറ്റുകൾ അനുവദിച്ചാൽ യാത്രാപ്രശ്നം പെെട്ടന്ന് ത െന്ന പരിഹരിക്കാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇത് ശരിയായാൽ ഒക്ടോബറിൽ തുടങ്ങുന്ന മഴക്കാല സീസണിൽ യാത്രാപ്രശ്നം ഒഴിവാക്കപ്പെടുമെന്നും പ്രതീക്ഷിക്കെപ്പടുന്നു. ജൂലൈ അവസാനത്തോടെ 58 വിമാനസർവീസുകൾ കൂടി നടത്താനുള്ള പദ്ധതിയിലാണ് ഇൻഡിഗോ, സ് പൈസ് ജെറ്റ്, ഗോ എയർ, വിസ്താര എന്നീ നാല് കമ്പനികളും. ദുബൈ, ദോഹ, ധാക്ക, സിംഗപ്പൂർ, ബാേങ്കാക്ക് തുടങ്ങിയ ലാഭകരവും കുറഞ്ഞ ദൂരമുള്ളതുമായ റൂട്ടുകളിൽ കൂടുതൽ സീറ്റുകളും സൗകര്യങ്ങളും അനുവദിക്കണമെന്നാണ് ഇവ ആവശ്യപ്പെടുന്നത്. നിലവിൽ ഇൻഡിഗോക്ക് 232 വിമാനങ്ങൾ ആണുള്ളത്. ജൂലൈ അവസാനത്തോടെ 18 വിമാന സർവീസുകൾ കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ഇൻഡിഗോ. അടുത്ത രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലുള്ള 102 െജറ്റുകളുടെ കൂട്ടത്തിലേക്ക് 20 പുതിയ B737 വിമാനങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണെന്ന് സ്പേസ് ജെറ്റ് വൃത്തങ്ങൾ പറയുന്നു.
വിസ്താര, ഗോഎയർ എന്നീ കമ്പനികൾ പുതിയ പത്ത് വീതം വിമാനസർവീസുകൾ കൂടി നടത്താനുള്ള ഒരുക്കത്തിലാണ്. നിലവിൽ 24 വിമാനങ്ങളാണ് വിസ്താരക്ക് ഉള്ളത്. വാദിയ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള ഗോഎയറിനാകെട്ട 50 A320 വിമാനങ്ങളാണ് നിലവിലുള്ളത്.ജെറ്റ്എയർവേയ്സ് സർവീസ് നിർത്തിയത് മറ്റ് വിദേശവിമാനകമ്പനികൾക്ക് വൻലാഭമാണ് ഉണ്ടാക്കികൊടുക്കുന്നത്. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിദേശവിമാനകമ്പനികൾ യാത്രക്കായി വൻതുകയുടെ വർധനവാണ് ഇക്കാലത്ത് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇപ്പോൾ ടിക്കറ്റ് നിരക്കിൽ വൻവർധനവുണ്ട്. ഇതിനാൽ മന്ത്രാലയം നാല് ഇന്ത്യൻ കമ്പനികളുടെ അപേക്ഷ ഉടൻ പരിഗണിച്ച് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.