ദോഹ: റമദാനിലുടനീളം സുഗമമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കോര്പ്പറേഷന്(കഹ്റമ). വെള്ളവും വൈദ്യുതിയും സംബന്ധിച്ചുള്ള എല്ലാവിധ അടിയന്തര ഘട്ടങ്ങളും കൈകാര്യം ചെയ്യാന്‍ സജ്ജമാണ്. സാങ്കേതികവും ഭരണപരവുമായ എല്ലാ തയാറെടുപ്പുകളും ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കഹ്റമ അറിയിച്ചു.
റമദാനില്‍ സേവനങ്ങള്‍ക്ക് യാതൊരു തടസവുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കി. തിരക്കേറിയ സമയങ്ങളിലുള്പ്പടെ വൈദ്യുതിവിതരണം സുഗമമായിരിക്കും. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം ഉള്‍പ്പടെ വിപുലമായ ക്രമീകരണങ്ങളാണുള്ളത്. വൈദ്യുതി, ജലവിതരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കും. സേവനങ്ങളില്‍ എന്തെങ്കിലും തടസങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിനായി എല്ലാസമയത്തും ടെക്നിക്കല്‍ ടീമുകളുടെ സേവനം ഉറപ്പാക്കും. ജലവിതരണ സംവിധാനങ്ങളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.