ദോഹ: ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബി ന് അബ്ദുറഹ്മാന് ആൽഥാനി യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമ ായി ചര്‍ച്ച നടത്തി. വാഷിങ്ടണിലായിരുന്നു കൂടിക്കാഴ്ച. ഖ ത്തറും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധവും സഹകരണവുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. പൊതുവായ താല്പര്യമുള്ള നിരവധി മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരുവരും വിലയിരുത്തി.
ലിബിയ, സുഡാന്, അഫ്ഗാനിസ്താന്, ഇറാഖ് രാജ്യങ്ങളിലെ വിഷയങ്ങളും ചര്‍ച്ചയായി. ലിബിയയില്‍ രാഷ്ട്രീയപരിഹാ രത്തിലേക്ക് എത്തേണ്ടതിെൻറ പ്രാധാന്യം ഇരുകൂട്ടരും സമ്മതിച്ചു. ട്രിപ്പോളിയിലെ സംഘര്ഷതീവ്രത അവസാ നിപ്പിക്കണം. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഖത്തറിെൻറ ശ്ര മങ്ങളുടെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ട് അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കുന്നതിനും അനു രജ്ഞനം കൈവരിക്കുന്നതിനും ഖത്തറും യുഎസും സഹകരണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.