സൈബർ സുരക്ഷ: അറബ്​ ലോകത്ത്​ ​ഖത്തർ മൂന്നാമത്​

ദോഹ: സൈബർ സുരക്ഷയുടെ കാര്യത്തിൽ വൻനേട്ടവുമായി ഖത്തർ. അറബ്​്ലോകത്ത്​ ​ൈസബർ സുരക്ഷയിൽ മൂന്നാം സ്​ഥാനമാണ്​ ഖ ത്തറിനുള്ളത്​. ലോകതലത്തിൽ പതിനേഴാമത്തെ സ്​ഥാനവും ഉണ്ട്​. ​െഎക്യരാഷ്​ട്രസഭയു​െട ഇൻറർനാഷനൽ ടെലികമ്മ്യൂണിക്ക േഷൻ യൂനിയ(െഎടിയു)​െൻറ സൈബർ സെക്യൂരിറ്റി ഇൻഡക്​സ്​ 2018ൽ ആണ്​ പുതിയ കണക്കുകൾ ഉള്ളത്​. ആ​േഗാളതലത്തിൽ 2017ൽ ഖത്തറിന്​ 25 ാം സ്​ഥാനമായിരുന്നു ഉണ്ടായിരുന്നത്​.

ഇതാണ്​ 2018ൽ പതിനേഴാം സ്​ഥാനത്ത്​ എത്തിയിരിക്കുന്നത്​. സൈ​ബ​ര്‍സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ഖ​ത്ത​ര്‍ ഉ​ള്‍പ്പ​ടെ മൂ​ന്നു അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വെ​ച്ചിട്ടുണ്ട്​. ആ​ഗോ​ള സൈ​ബ​ര്‍സു​ര​ക്ഷാ പ്രോ​ഗ്രാ​മി​​​െൻറ അ​ഞ്ചു തൂ​ണു​ക​ളാ​യ ലീ​ഗ​ല്‍, സാ​ങ്കേ​തി​കം, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍, ശേ​ഷി​കെ​ട്ടി​പ്പ​ടു​ക്ക​ല്‍, ആ​ഭ്യ​ന്ത​ര സ​ഹ​ക​ര​ണം എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി രാ​ജ്യ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്കി​ങ് ത​യാ​റാ​ക്കി​യ​ത്.

ഖ​ത്ത​റി​​​െൻറ നി​യ​മ​ച​ട്ട​ക്കൂ​ടും സൈ​ബ​ര്‍സു​ര​ക്ഷാ ഘ​ട​ന​യും ദേ​ശീ​യ സൈ​ബ​ര്‍സു​ര​ക്ഷാ ക​ര്‍മ്മ​പ​ദ്ധ​തി​യു​ടെ വി​ക​സ​ന​വും ഖ​ത്ത​റി​​​െൻറ മു​ന്നേ​റ്റ​ത്തി​ല്‍ പ്രേ​ര​ക​മാ​യി. സൈ​ബ​ര്‍ സു​ര​ക്ഷ ആ​ഗോ​ള സൂ​ചി​ക​യി​ല്‍ ബ്രി​ട്ട​ണാ​ണ് ഒ​ന്നാ​മ​ത്. യു​എ​സ് ര​ണ്ടാ​മ​ത്. ഫ്രാ​ന്‍സ് മൂ​ന്നാ​മ​ത്. ലി​ത്വാ​നി​യ, എ​സ്റ്റോ​ണി​യ, സിം​ഗ​പ്പൂ​ര്‍, സ്പെ​യി​ന്‍, മ​ലേ​ഷ്യ, കാ​ന​ഡ, നോ​ര്‍വെ രാ​ജ്യ​ങ്ങ​ളാ​ണ് നാ​ലു മു​ത​ല്‍ പ​ത്തു​വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍. 175 രാജ്യങ്ങളിലാണ്​ 2018ൽ പരിശോധന നടത്തിയത്.​ ഇതിന്​ ശേഷമാണ്​ വിവിധ രാജ്യങ്ങളിലെ ​ൈസബർ സുരക്ഷയുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.