േദാഹ: ആരാധകരുടെ ആവേശത്തിൽ അലിയാൻ യുവതാരം ദുൽഖർ സൽമാൻ ദോഹയിൽ എത്തി. മീഡിയ വണ്‍ ടിവി ഒരുക്കുന്ന പ്രവാസോത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. സിരകളെ സംഗീതം കൊണ്ട് ഭ്രമിപ്പിക്കാനുള്ള സകലകാര്യങ്ങളും തയാർ. പാട്ടുകൾക്കപ്പുറം മാജിക് അടക്കമുള്ള പ്രകടനങ്ങളാലും കാഴ് ചക്കാരെ വിരുന്നൂട്ടും. ഖത്തറിൽ ഒരു സംഗീത പരിപാടിയിൽ ആദ്യമായാണ് നടൻ ദുൽഖർ സൽമാൻ പ െങ്കടുക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മുതൽ ലുസൈൽ സ്പോര്‍ട്സ് അറീനയിലാണ് മെഗാ മ്യൂസിക് ഷോ. വൈകുന്നേരം 5.30ന് മുഖ്യവേദിയുടെ ഗേറ്റ് തുറക്കും.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വിജയ് യേശുദാസും സംഗീത മാന്ത്രികൻ സ്റ്റീഫന്‍ ദേവസിയും ഒപ്പം ചേരുന്നതോടെ സംഗതി കളറാകുമെന്ന് കട്ടായം. ഗായകരായ സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, ശ്രേയ, അവതാരകന് രാജ് കലേഷ് തുടങ്ങി ഡസനോളം കലാകാരന്മാരും വേദിയിലെത്തും. വിവിധ ഇന്തോ–അറബ് കലാ ആവിഷ്ക്കാര ങ്ങളും ഉണ്ട്. ഖത്തറിലെ ഭരണ–കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയിൽ സംബന്ധി ക്കും. 2019 ഖത്തർ–ഇന്ത്യ സാംസ്ക്കാരിക വർഷം കൂടിയായതിനാൽ ഖത്തർ–അറബ് സംസ്ക്കാരം സമന്വയിപ്പിച്ച കലാവിരുന്നായിരിക്കും.
ഏകദേശം മൂന്നരമണിക്കൂർ നീളുന്ന ഷോയിൽ മിക്ക സമയവും ദുൽഖറിെൻറ സാന്നിധ്യം സ്റ്റേജിലുണ്ടാകും. നല്ലൊരു പാട്ടുകാരൻ കൂടിയാണ് താനെന്ന് ദുൽഖർ തെളിയിക്കും. വിജയ് യേശുദാസിനൊപ്പം താരം പാടും. സ്റ്റീഫൻ ദേവസിയുടെ സോേളാ പെർഫോമൻസ് മുഖ്യ ആകർഷകമാണ്. രാജ്കലേഷിെൻറ മാജിക്കൽ പ്രകടനങ്ങൾ കൊഴുപ്പേകും. പാട്ടിെൻറ തെരഞ്ഞെടുപ്പിലും വ്യത്യസ്തതയുണ്ട്. ഗാനഗന്ധർവൻ യേശുദാസിനോടുള്ള ആദരവുമായി പ്രത്യേകഗാനങ്ങൾ കോർത്തിണക്കിയാണ് ഇത് ഒരുക്കുന്നതെന്ന് പ്രവാസോത്വത്തിെൻറ സംവിധായകൻ േജ്യാതി വെള്ളല്ലൂർ പറഞ്ഞു.
പഴയതും പുതിയതുമായ നിരവധി ഗാനങ്ങളാണ് ഉണ്ടാവുക. എല്ലാ തരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പരിപാടി. ചടുലസംഗീതത്തിെൻറ നിറക്കാഴ്ചകൾക്ക് മുൻതൂക്കമുണ്ട്.ഭിന്നശേഷിക്കാർ, ഹൗസ് ൈഡ്രവർമാർ, കുറഞ്ഞ വരുമാനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിപാടി ആസ്വദിക്കുന്നതിനായി നേരത്തേ തന്നെ പ്രത്യേക ഇളവുകൾ ഒരുക്കിയിരുന്നു. എല്ലാ തരത്തിലുമുള്ള, എല്ലാ മേഖലയിലുമുള്ള ആളുകൾക്ക് എത്താനും ആസ്വദിക്കാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. പ്രവാസത്തിെൻറ ഉൽസവമാക്കി ‘പ്രവാസോത്സവം’ മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ‘ഗൾഫ്മാധ്യമം’ ആണ് മീഡിയപാർട്ണർ.
ടിക്കറ്റുകൾ വേദിയിലും ലഭ്യം
ദോഹ: ഇന്ന് നടക്കുന്ന പ്രവാസോത്വത്തിെൻറ ടിക്കറ്റുകൾ പരിപാടിയുടെ േവദിയായ ലുസൈൽ സ്പോര്‍ട്സ് അറീനയിലും ലഭിക്കും. 5.30ഒാടെ തന്നെ പ്രത്യേകം തയാറാക്കിയ ബോക്സ് ഒാഫിസിൽ എത്തി ടിക്കറ്റ് വാങ്ങാം. ഫോൺ: 70621184.
ഇന്ന് പ്രവാസോത്സവം നടക്കുന്ന ലുസൈൽ സ്പോർട്സ് അറീനയിലേക്ക് എങ്ങിനെ എത്താം?
ദോഹയിൽ നിന്ന് ശമാൽ റോഡിലൂടെ സഞ്ചരിക്കണം. എക്സിറ്റ് 16ൽ നിന്ന് വലത്തോട്ട് തിരിയണം. 10 കിലോമീറ്ററിന് ശേഷമുള്ള റൗണ്ട്എബൗട്ടിൽ നിന്ന് യൂടേൺ എടുക്കണം. ആദ്യം കാണുന്ന വലത് ചേർന്ന് സമാന്തരമായി പോകണം. പിന്നീട് വലത്തോട്ട് തിരിഞ്ഞ് രണ്ടാമത്തെ സിഗ്നലിൽനിന്ന് വലത് തിരിഞ്ഞ് യൂടേൺ എടുത്ത് നേരെ പോകണം. വലത് ഭാഗത്താണ് വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.