ദോഹ: മീഡിയവണ്‍ ദോഹയില്‍ നടത്തുന്ന പ്രവാസോത്സവം 2019െൻറ ഭാഗമായി പാട് ട് മത്സരം സംഘടിപ്പിക്കുന്നു. ജൂനിയര്‍ സീനിയര്‍ വിഭാഗത്തിലായി മാര്‍ച്ച് 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ എഫ് സി സി ഓ ഡിറ്റോറിയത്തിലാണ് മത്സരം. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ജൂനിയര്‍ വിഭാഗം. അതിന് മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗം. പ്രവാസോത്സവത്തില്‍ പങ്കെടുക്കുന്ന വിജയ് യേശുദാസ്, നരേഷ് അയ്യര്‍, സിതാര, ശ്രേയക്കുട്ടി എന്നീ ഗായകരുടെ പാട്ടുകളാണ് പാടേണ്ടത്.അഞ്ച് മിനുട്ടാണ് സമയം. കരോക്കെ, മ്യൂസിക് ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി മികച്ച അഞ്ച്പേരെ തെരഞ്ഞെടുക്കും. ഫൈനല്‍ മത്സരം ഏപ്രില്‍ 11ന് സഫാരി മാളില്‍ നടക്കും. മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. രജിസ്ട്രേഷന് ഫോൺ: 33630616. ഏപ്രില്‍ 12ന് ലുസൈല്‍ സ്പോര്‍ട്സ് അറീനയിലാണ് പ്രവാസോത്സവം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.