ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തില്‍ അല്‍ തഖീറ സിറ്റ ിയില്‍ പൊതുപാര്‍ക്ക് തുറന്നു. അല്‍ ഖോര്‍ അല്‍ തഖീറ മുനിസിപാലിറ്റിയിലാണ് പാർക്കുള്ളത്. അല്‍ തഖീറ കോര്‍ണിഷില്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്ക് സമാന്തരമായി ഒരുക്കിയ ഒരു പാതയുള്‍പ്പെടെയുള്ള നടപ്പാതയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പദ്ധതിയുടെ സഹകരണത്തോടെ തഖീറ മുന്‍സിപ്പാലിറ്റിയാണ് രണ്ടര മില്യന്‍ റിയാല്‍ ചെലവില്‍ ശര്‍ഖ് ഗാര്‍ഡനും അല്‍ തഖീറ നടപ്പാതയും നിര്‍മിച്ചത്. അല്‍ തഖീറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ റാഷിദ് ജാസിം അല്‍ മുറൈഖി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം തലവന്‍ അബ്ദുല്ലതീഫ് ഇബ്രാഹിം അല്‍ മുഹന്നദി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഹമദ് ബിന്‍ ലഹ്ദാന്‍ അല്‍ മുഹന്നദി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ശൈഖ ദാന റാഷിദ് ആൽഥാനി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശര്‍ഖ് ഗാര്ഡന് നിര്‍മിച്ച 4841 ചതുരശ്ര മീറ്ററില്‍ 3500 ചതുരശ്ര മീറ്ററും ഹരിത പ്രദേശങ്ങളാണ്. വലിയ 16 സിദ്റ മരങ്ങളും മൂന്ന് ഭാഗങ്ങളിലായി പൂച്ചെടികളുമുണ്ട്. രണ്ട് മീറ്റര്‍ വീതിയില്‍ 320 മീറ്റര്‍ നീളത്തിലാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. രണ്ടു കളിസ്ഥലങ്ങളും പാര്‍ക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.