ദോഹ: ഗസ്സ മുനമ്പിലെ രോഗികള്‍ക്ക് സഹായവുമായി ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റിയും ഈദ് ചാ രിറ്റിയും. ഗസ്സ മുനമ്പിലെ ദരിദ്ര കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി ലഭിക്കാനുള്ള സംവിധാനമാണ് സൊസൈറ്റി നിര്‍വഹിച്ചത്. മുഴുവന്‍ സമയവും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ ഉള്‍പ്പെടുന്ന 58 കുടുംബങ്ങളിലെ 400 പേര്‍ക്ക് മൂന്നര ലക്ഷം റിയാല്‍ ചെലവഴിച്ച് ഈദ് ചാരിറ്റിയുടെ സഹായത്തോടെയാണ് വൈദ്യുതി നൽകിയത്. പ്രതിദിനം 16 മണിക്കൂര്‍ വരെ വൈദ്യുതി നിലക്കുന്ന തരത്തില്‍ നീണ്ട പവര്‍ കട്ടുകളാണ് ഗസ്സയിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റി പരിസ്ഥിതി സൗഹൃദവും ബദല്‍ ഊര്‍ജ്ജവുമായ സൗരോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നത്.
വൈദ്യുതോർജ്ജം ഉറപ്പു വരുത്താന്‍ ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റി 16 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. ഏതാനും മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വീട് നിലനില്‍ക്കുന്ന പ്രദേശം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, കുട്ടികളുടെ അനുപാതം, വനിതകള്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവയാണ് പരിഗണിച്ചത്.പ്രധാനപ്പെട്ട പദ്ധതി നിര്‍വഹിച്ചതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും മരണം വരെ സംഭവിച്ചേക്കാവുന്നവരുമായ രോഗികള്‍ക്ക് സുരക്ഷിതത്വം നൽകാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനിലെ സാമൂഹ്യ വികസന മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ഇതുമായി സഹകരിക്കുന്നവരെല്ലാം മന്ത്രാലയത്തിെൻറ ദേശീയ പദ്ധതിയുമായി ബന്ധപ്പെടുന്നവരാണ്. ഇതുവരെയായി 80 പദ്ധതികളാണ് ഗസ്സയില്‍ നടപ്പാക്കിയിട്ടുള്ളത്. ഇവക്കായി 110 മില്യന്‍ ഡോളറാണ് ചെലവു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.