ദോഹ: രാജ്യത്തെ തുറമുഖങ്ങളില്‍ ജനുവരി മാസം കണ്ടയിനര്‍ കടത്തില്‍ വന്‍ വര്‍ധനവ്. കഴി ഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ ഖത്തറിലെ തുറമുഖങ്ങളില്‍ കൈക ാര്യം ചെയ്ത കണ്ടയിനറുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായി മവാനി ഖത്തര്‍ അറിയിച്ചു. 1,10,394 ടി ഇ യു (ട്വൻറി ഫൂട്ട് ഇക്വലൻറ് യൂണിറ്റ്സ്) കണ്ടയിനറുകളാണ് ഈ വര്‍ഷം ജനുവരിയില്‍ ഖത്തറിലെ തുറമുഖങ്ങളിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,03,996 കണ്ടയിനറുകളായിരുന്നു. ഹമദ്, ദോഹ, റുവൈസ് തുറമുഖങ്ങളിലാണ് ഇത്രയും കണ്ടയിനറുകൾ കൈകാര്യം ചെയ്തത്. ഈ തുറമുഖങ്ങളില്‍ ഈ വര്‍ഷം ജനുവരിയില്‍ 334 കപ്പലുകളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 30,693 ടണ്‍ കെട്ടിട നിര്‍മ്മാണ വസ്തുക്കളാണ് കപ്പല്‍ മാര്‍ഗ്ഗം എത്തിച്ചേര്‍ന്നത്. ഇതേവസ്തുക്കള് 2018 ജനുവരിയില്‍ 22,641 ടണ്‍ ആയിരുന്നു എത്തിയിരുന്നത്. തുറമുഖങ്ങള്‍ വഴി 46,764 ടണ്‍ കാര്‍ഗോ, 5,749 വാഹനങ്ങള്‍, 71,896 വളര്‍ത്തുമൃഗങ്ങള്‍ എന്നിവയാണ് കഴിഞ്ഞ മാസം കടല്‍ വഴി എത്തിച്ചേര്‍ന്നത്.
മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ തുറമുഖമായ ഹമദ് വഴിയാണ് ഖത്തറിലേക്കുള്ള ഭൂരിഭാഗം ചരക്കു കടത്തും നടന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മാസത്തില്‍ 1,09,349 കണ്ടയിനറുകളും 5,534 വാഹനങ്ങളുമാണ് ഹമദ് തുറമുഖം വഴി രാജ്യത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഖത്തറിലെ എല്ലാ തുറമുഖങ്ങളും എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. കണ്ടയിനറുകള്‍, കപ്പലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ കടത്ത് എന്നിവയിലെല്ലാം 2018ല്‍ ഏറ്റവും മികച്ച അവസ്ഥയാണ് തുറമുഖങ്ങള്‍ പ്രകടിപ്പിച്ചത്. കാര്‍ഗോ വിഭാഗത്തില്‍ 1.4 മില്ല്യന്‍ ടണ്‍, 71173 വാഹനങ്ങള്‍, 324248 ടണ്‍ കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, 957487 വളര്‍ത്തു മൃഗങ്ങള്‍ എന്നിവയും കഴിഞ്ഞ വര്‍ഷം തുറമുഖങ്ങള്‍ വഴി ഖത്തറിലെത്തി. ഹമദ് തുറമുഖം കഴിഞ്ഞ വര്‍ഷം കപ്പലുകളുടേയും കാര്‍ഗോയുടേയും കാര്യത്തില്‍ മികവ് പ്രകടിപ്പിച്ചതിന് പുറമേ നിരവധി നാഴികക്കല്ലുകളും പിന്നിടുകയുണ്ടായി. ക്യുടെര്മിനല്സിെൻറ കണക്കുകള്‍ പ്രകാരം ഹമദ് തുറമുഖത്ത് 1.33 മില്യന്‍ ടി ഇ യു കണ്ടയിനറുകളും 68,000 വാഹനങ്ങളും നാല് ലക്ഷത്തിലേറെ വളര്‍ത്തു മൃഗങ്ങളുമാണ് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.