ദോഹ: ഒന്നു ശ്രമിച്ചുനോക്കിയാലോ, മലയാളത്തിൽ നിന്ന് അറബിയിലേക്കുള്ള ഇൗ പരിഭാഷാ മൽസരത്തിന്. വിജയിയായാൽ ഒരുലക്ഷം യുഎസ് ഡോളറാണ് സമ്മാനം. വാര്‍ഷിക ശൈഖ് ഹ മദ് പരിഭാഷാ പുരസ്കാരത്തിനായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചപ്പോഴാണ് അതിൽ മലയാളവും ഉൾപ്പെട്ടിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍. അറബികില്‍ നിന്നും മലയാളത്തിലേക്കുള്ള പരിഭാഷക്കും ഒരുലക്ഷം ഡോളര്‍ ലഭിക്കും. ശൈഖ് ഹമദ് അവാര്‍ഡ് ഫോര്‍ ട്രാൻസ്ലേഷന് ആൻറ് ഇൻറര്‍നാഷനല്‍ അണ്ടര്സ്റ്റാൻറിങ്(എസ്എച്ച്എടിഐയു) എന്നാണ് പുരസ്കാരത്തിെൻറ പേര്. വ്യക്തികള്‍ക്കും പ്രസാധക സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദേശങ്ങള്‍ നല്‍കാം. ഗവേഷണ സ്ഥാപനങ്ങള്‍, പരിഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാല വകുപ്പുകള്‍ തുടങ്ങിയവക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ആണ് അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ www.hta.qa/en എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പരിഭാഷകരെ ആദരിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിെൻറ പാലം നിര്‍മിക്കുന്നതിലുള്ള അവരുടെ പങ്ക് അംഗീകരിക്കാനും ലക്ഷ്യമിട്ടാണ് പുരസ്കാരം. അറിവിെൻറ സംസ്കാരവും അറബ് ഇസ്ലാമിക് സംസ്കാരവും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്. പരിഭാഷ, നേട്ടങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പുരസ്കാരങ്ങള്‍.പരിഭാഷ വിഭാഗത്തില്‍ പുരസ്കാരത്തിനായി ഇംഗ്ലീഷിനൊപ്പം റഷ്യയായിരിക്കും രണ്ടാമത്തെ പ്രധാന ഭാഷ. മൂന്നു വിഭാഗങ്ങളിലായി ആകെ അഞ്ചു പുരസ്കാരങ്ങളാണുള്ളത്. പരിഭാഷ വിഭാഗത്തില്‍ അറബികില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ, ഇംഗ്ലീഷില്‍ നിന്നും അറബികിലേക്ക് പരിഭാഷ, അറബികില്‍ നിന്നും റഷ്യയിലേക്കും റഷ്യയില്‍ നിന്നും അറബികിലേക്കും പരിഭാഷ എന്നിവക്ക് രണ്ടുലക്ഷം ഡോളര്‍ വീതമാണ് പുരസ്കാരം. അചീവ്മെൻറ് വിഭാഗത്തില്‍ അഞ്ചു പുതിയ ഭാഷകളും ഇത്തവണ ഉണ്ട്. ഇതിലാണ് മലയാളം ഉള്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.