ദോഹ: കഴിഞ്ഞ 14 വർഷമായി കൊടുവള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും രോഗികൾക്ക്സാന്ത്വ നമേകുന്ന കൊടുവള്ളി ഫിനിക്സ് പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രചരണാർത്ഥം ഖത്ത ർ ചാപ്റ്റർ ‘കാരുണ്യ രാവ് 2018’ പരിപാടി നടത്തി. ഐ.സി.സി. അശോക ഹാളിൽ നടത്തിയ പരിപാടി കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാനും പാലിയേറ്റീവ് പ്രസിഡൻറുമായ എ.പി.മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ടി. ഫൈസൽ സ്വാഗതം പറഞ്ഞു. പി.സി. ശരീഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ഒ.ടി.സുലൈമാൻ, സെക്രട്ടറി കെ.കെ.ഖാദർ, ട്രഷറർ ഒ.പി.റഷീദ്, നസീഫ് കൊടുവള്ളി, ഐ.സി.സി വൈസ് പ്രസിഡൻറ് എ.പി. മാണികണ്ഠൻ, ബഷീർ ഖാൻ, ബഷീർ.പി.വി, കെ.എൻ.ആർ.ഐ പ്രസിഡൻറ് സകീർ കെ.പി, ബഷീർ പരപ്പിൽ എന്നിവർ സംസാരിച്ചു. ഷിറാസ് എൻ.പി നന്ദി പറഞ്ഞു.
നിസാർ വയനാട്, മീഡിയവൺ പതിനാലാം രാവ് ഫെയിം ആദിൽ റഹ്മാൻ, പ്രശസ്ത ഗായകൻ അഷ്റഫ് കൊടുവള്ളി എന്നിവരോടൊപ്പം ഖത്തറിലെ ഗായകരും അണിനിരന്ന ഗാനമേള, മാജിക് ഷോ, കുട്ടികളുടെ അറബിക് ഡാൻസ് എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.