ദോഹ: 2022നേ ഖത്തർ ലോകകപ്പ് തുടങ്ങൂവെങ്കിലും 2020ൽ തന്നെ സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകൾ സജ്ജമാകും. ലോകകപ് പ് സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകളുടെ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് രണ്ടുവര്‍ഷം മു മ്പുതന്നെ റോഡുകളെല്ലാം സജ്ജമാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡൻറ് ഡോ. എഞ്ചി. സആദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി പറഞ്ഞു. കഴിഞ്ഞവര്‍ഷം ലുസൈല്‍ എക്സ്പ്രസ് വേ പദ്ധതി അശ്ഗാല്‍ നടപ്പാക്കിയിരുന്നു. ലോകകപ്പിെൻറ ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി. സന്ദര്‍ശകര്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സ്റ്റേഡിയത്തിലെത്താന്‍ ഇതിലൂടെ സാധിക്കും. അല്‍ശമാല്‍ റോഡ് നവീകരണ പദ്ധതിയും കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ചിരുന്നു.
രാജ്യത്തിെൻറ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ ഇതിലൂടെ കഴിയും. 2019 അവസാനത്തിനുള്ളില്‍ അല്‍ഖോര്‍ എക്സ്പ്രസ് വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലുസൈല്‍ സ്റ്റേഡിയത്തെ നേരിട്ടുബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. വടക്ക്, കിഴക്കന്‍ മേഖലകളെയും ഓര്‍ബിറ്റല്‍ റോഡിനെയും എക്സ്പ്രസ് വേ ബന്ധിപ്പിക്കും. അശ്ഗാലിെൻറ ഹൈവേ പദ്ധതികളില്‍ ഏറ്റവും സുപ്രധാനം ലുസൈല്‍ എക്സ്പ്രസ്സ് വേ പദ്ധതിയാണ്. ദോഹയെ ലുസൈല്‍ നഗരവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സ്ഥലത്താണ് ഈ പദ്ധതി. പേള്‍, കതാറ, ഡിപ്ലോമാറ്റിക് ഏരിയ, റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോട്ടലുകള്‍, വാണിജ്യ കോംപ്ലക്സുകള്‍, മറ്റു സൗകര്യങ്ങള്‍, ലുസൈല്‍ സ്റ്റേഡിയം എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കാല്‍നടയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ട്. 13 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാന്‍ സര്‍വീസ് റോഡുകളുമുണ്ട്. ലുസൈല്‍ എക്സ്പ്രസ് വേ പദ്ധതിയുടെ ഏറ്റവും സുപ്രധാന സവിശേഷത ഇൻറര്‍ചേഞ്ച് 5/6 ആണ്. ആര്‍ച്ച് രൂപത്തിലുള്ള സവിശേഷമായ പ്രത്യേകതകളുള്ളതാണ് ഈ സ്മാരക കമാനം. നൂറു മീറ്റര്‍ ഉയരവും 147 മീറ്റര്‍ വീതിയുമുള്ള കമാനം ഖത്തറിലെ ഉയരമേറിയ പദ്ധതികളിലൊന്നാണ്. 9300 ടണ്‍ സ്റ്റീലിെൻറ ഭാരമുണ്ട്. വെസ്റ്റ്ബേ മുതല്‍ ലുസൈല്‍ സിറ്റിയുടെ അവസാനം വരെയുള്ള എക്സ്പ്രസ് വേ ഓരോ ദിശയിലേക്കും നാല് വരിയാണ്. സൈക്കിള്‍ പാതയുമുണ്ട്. ഹമദ് വിമാനത്താവളത്തില്‍ നിന്ന് ലുസൈല്‍ സിറ്റി, കതാറ, പേള്‍ എന്നിവിടങ്ങളിലേക്ക് 25 മിനുട്ടിനുള്ളിലെത്താമെന്നതാണ് പ്രധാന പ്രത്യേകത. ഗതാഗത തിരക്ക് കുറക്കുക മാത്രമല്ല പ്രദേശത്തിെൻറ ഛായ കൂടി സൗന്ദര്യവത്കരിക്കുന്നുണ്ട് എക്സ്പ്രസ്പാത. നാല് പാലങ്ങള്‍, എട്ട് ടണലുകള്‍ എന്നിവയാണുള്ളത്. എല്ലാ പദ്ധതികളുടെയും പ്രവൃത്തികളിൽ വൻപുരോഗതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.