ദോഹ: കലാമണ്ഡലം സീമ രജിത്തിെൻറ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന നൂറോളം പ്രതിഭകളുടെ അരങ്ങേറ്റം ‘നൂപുരധ്വനി 2018’ എന്ന പേരിൽ വക്റ ഡി പി എസ് എം ഐ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചെണ്ടമേളത്തോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധി വിജയകുമാർ, ഐ സി സി പ്രസിഡൻറ് മിലൻ അരുൺ, കലാമണ്ഡലം സീമയുടെ ശിഷ്യയും പ്രശസ്ത സിനിമാ താരവുമായ അപർണ ബാലമുരളി എന്നിവർ ഭദ്രദീപം തെളിച്ച് വേദി കുരുന്നുകൾക്കായി തുറന്നുകൊടുത്തു. പയ്യന്നൂർ വത്സരാജ് (ആലാപനം), പയ്യന്നൂർ രാജൻ(മൃദംഗം), പാലക്കാട് സൂര്യ നാരായണൻ (ഓടക്കുഴൽ), വയലാ രാജേന്ദ്രൻ (വയലിൻ) തുടങ്ങിയവരുടെ പക്കമേളത്തിെൻറ അകമ്പടിയിലായിരുന്നു പരിപാടി.
കമ്മിറ്റി അംഗങ്ങളായ ഹരിദാസൻ, പ്രദീപ് നായർ, സതീശൻ തറ്റാട്ടു, ബിജു പണിക്കർ, രാജേഷ് പുതുശ്ശേരി, മനോജ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംഗീത കലാകാരന്മാരെ ആദരിച്ചു.സർഗ പ്രതിഭാ പ്രവാസി പുരസ്കാര ജേതാക്കളെ ജയലക്ഷ്മി ടീച്ചർ തെരഞ്ഞെടുത്തു. രമ ടീച്ചർ, പി ഭാസ്കരൻ മാസ്റ്റർ എന്നിവർക്ക് ദീർഘകാല കലാപ്രവർത്തനം നടത്തിയതിനുള്ള അംഗീകാരമായി സർഗ പ്രതിഭാ പ്രവാസി പുരസ്കാരം നൽകി. ഖത്തറിൽ പ്രവാസി ആയിരുന്ന ശിവദാസ മേനോേൻറ കവിതാസമാഹാരം ‘കാണിക്ക’, ‘ഹൃദയപൂത്താലം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. അരുൺ പിള്ള , അപർണ റനീഷ് , പ്രേമ , അഞ്ജലി എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.