ദോഹ: വോളിബോളിൽ പുതിയ മാറ്റം പരീക്ഷിക്കാൻ ഖത്തർ വോളിബോൾ അസോസിയേഷൻ. ലിബറോ അടക്കം പന്ത്രണ്ടുപേരുടെ ടീമിനൊപ്പം പുറത്തു നിന്ന് ടച്ച് ഔട്ട് ബോൾ സേവ് ചെയ്യാൻ ക്രസൻറ് പ്ലെയർ എന്ന പേരിൽ ഒരു പതിമൂന്നാമനെ ഉൾപ്പെടുത്തുന്നതാണ് പുതിയ പരീക്ഷണം. വോളിക് സംഘടന വഴി ഇത് ആദ്യം കളികളിൽ പരീക്ഷിച്ച് പിന്നീട് അനുമതി ലഭിക്കുന്ന മുറക്ക് ടൂർണമെൻറുകളിലും ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറയുന്നു.
ക്രസൻറ് പ്ലെയർ മത്സരം നടക്കുമ്പോൾ കളിക്കളത്തിൽ പ്രവേശിക്കാൻ പാടില്ല. അറ്റാക്കിങ് ലൈനിന് പിറകിലായി മാത്രമേ കോർട്ടിനു പുറത്തും നിലകൊള്ളാൻ അനുവാദമുള്ളൂ. വോളിബോൾ വർത്തമാനകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ചെറിയ റാലികൾ എന്നത്.
അഞ്ചോ പത്തോ സെക്കൻറുകളിൽ ഒതുങ്ങിപ്പോകുന്ന റാലികൾക്ക് പകരം ടച്ച് ഔട്ട് ബോൾ കൂടി സേവ് ചെയ്ത് റാലികൾ നീട്ടിക്കൊണ്ടുപോയി കളിയെ കൂടുതൽ ആവേശഭരിതമാക്കുക എന്നതാണ് പുതിയ കളിക്കാരനെക്കൂടി ഉൾപ്പെടുത്തുന്നതിെൻറ പ്രധാന ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ പുറത്തേക്ക് തെറിച്ചു പോകുന്ന പന്തുകൾ എടുക്കാൻ തിടുക്കപ്പെട്ട് കോർട്ടിനകത്തു നിന്ന് പുറത്തേക്ക് കുതിക്കുന്ന കളിക്കാർ പലപ്പോഴും ബാരിക്കേഡിലും മറ്റും ഇടിച്ച് പരുക്കുകൾക്ക് വിധേയമാകുന്നുണ്ട്. ഇൗ സാഹചര്യം ഒഴിവാക്കുക കൂടി ക്രസൻറ് പ്ലെയർ ലക്ഷ്യമിടുന്നു. തുടർച്ചയായ സെർവുകളിലൂടെ മാത്രം പോയിൻറ് നേടുന്ന ആദ്യനിയമം അനുസരിച്ച് കളിച്ചിരുന്ന വോളിബോൾ, കളിയാരാധകർക്ക് അനിശ്ചിതത്വത്തിെൻറ ആവേശം വിതറിയിരുന്നു. അനിയന്ത്രിതമായി മത്സരങ്ങൾ മണിക്കൂറുകൾ നീണ്ടുപോകുന്നത് തുടർച്ചയായപ്പോഴാണ് കളിയുടെ ദൈർഘ്യം ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ ക്ലിപ്തപ്പെടുത്താനായി 25 പോയിൻറുകളുടെ റാലി സിസ്റ്റം അവതരിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിൽ നിയമമായി വന്നു.
അംഗീകൃത മത്സരങ്ങളിൽ പോലും ഇത് പിന്തുടരേണ്ടി വന്നത് ഗ്രാമങ്ങളിൽ അടക്കം കളിയുടെ ആസ്വാദ്യതക്ക് മങ്ങലേൽപ്പിച്ചു. റാലിയുടെ ദൈർഘ്യം കുറയുന്നു എന്നത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം എന്ന നിലക്കാണ് പുതിയ പരീക്ഷണം വരുന്നത്. ഇത്പ്രകാരം വോളിക്കിെൻറ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിൽ വോളിഖ് ദോഹ, വോളിഖ് അൽ ഖോർ എന്നീ ടീമുകൾക്ക് കഴിഞ്ഞ ദിവസം പരിശീലനം നൽകി. അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ ഹുസൈൻ ഇമാം കാര്യങ്ങൾ വിശദീകരിച്ചു. ഇരു ടീമുകളും തമ്മിൽ നടന്ന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് വോളിഖ് ദോഹ വിജയിച്ചു. ഇത്തരം പരീക്ഷണങ്ങൾ ആഭ്യന്തര തലങ്ങളിൽ നടത്തി കുറ്റമറ്റതെന്നു തെളിയിക്കപ്പെട്ടാൽ വോളിയുടെ ഉന്നത ഘടകങ്ങളിലേക്ക് നിർദേശം സമർപ്പിക്കുകയാണ് ചെയ്യുക. ഹുസ്സൈൻ ഇമാം അലി സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.