ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സി.ഐ.ഡി) ത്തിെൻറ സഹകരണത്തോടെ യൂത്ത് ഫോറം ഇന്ന് അബൂ ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ഇൻറര്‍ സ്കൂള്‍ ഡിബേറ്റില്‍ ജെറാർഡ് ഡൊമിനിക് മോഡറേറ്ററാകും. കനേഡിയൻ പൗരനായ അദ്ദേഹം നിലവിൽ കോളേജ് ഓഫ് നോർത്ത് അറ്റ്ലാൻറിക് ഖത്തറിലെ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് വിഭാഗത്തിൽ നേതൃപരിശീലകൻ ആണ്. ഖത്തർ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സംവാദ മൽസരങ്ങളുടെ സ്ഥിരം വിധികർത്താവുമാണ്. പരിപാടിയില്‍ വൈകീട്ട് ആറ് മണിക്കാണ് ഡിബേറ്റ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത സ്കൂള്‍ ടീമുകളാണ് പങ്കെടുക്കുക. സമാപന സമ്മേളനവും സമ്മാനദാനവും രാത്രി 7.30ന് നടക്കും. ഡി.ഐ.സി.ഐ.ഡി. എക്സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബായ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.