ദോഹ: ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച തൻസീം കുറ്റ്യാടിയുടെ ‘കടലോളം കനമുള്ള കപ്പലുകൾ’ കവിതാ സമാഹാരത്തിെൻറ ദോഹയിലെ പ്രകാശനം നടന്നു. എഫ്.സി.സിയും ദോഹയിലെ സാഹിത്യ പ്രവർത്തകരും ചേർന്ന് നടത്തിയ പരിപാടിയിൽ എഴുത്തുകാരൻ ഡോ. ടി. ടി. ശ്രീകുമാർ, സാംസ്കാരിക പ്രവർത്തകൻ ടി.പി. മുഹമ്മദ് ഷമീമിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തെൻറ കാലത്തിെൻറ രാഷ്ട്രീയത്തെയും പുതിയ ജീവിതത്തിെൻറ സങ്കീർണതകളെയും സർഗാത്മകമായും പ്രത്യാശയോടെയും കൈകാര്യം ചെയ്യുന്ന കവിതകളാണ് തൻസീമിേൻറതെന്ന് ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു.
എഫ്സിസി ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡൻറ് അഷ്റഫ് തൂണേരി പുസ്തകം പരിചയപ്പെടുത്തി. പുസ്തക ചർച്ചയിൽ എസ്.എ.എം ബഷീർ, എം.ടി. നിലമ്പൂർ, ഷീല ടോമി, സുനില ജബ്ബാർ, മുജീബുറഹ്മാൻ കരിയാടൻ, നജീബ് സുധീർ, മുഹമ്മദ് പാറക്കടവ്, കെ.സി. കുഞ്ഞമ്മദ് മാസ്റ്റർ, മജീദ് നാദാപുരം, കോയ കൊണ്ടോട്ടി, തൻസീം കുറ്റ്യാടി തുടങ്ങിയവർ പങ്കെടുത്തു. സുനിൽ പെരുമ്പാവൂർ സ്വാഗതവും മുനീർ ഒ.കെ നന്ദിയും പറഞ്ഞു. പുസ്തകം എഫ്.സി.സി. ഓഫീസിലും ദോഹപുസ്തകമേളയിലും ലഭ്യമാവും. ചടങ്ങിൽ യാസിർ കുറ്റ്യാടിയുടെ ‘അമൃത സോപാനം’ സംഗീതാവിഷ്കാരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.